ഭഗവതിക്ക് നല്‍കുന്ന വഴിപാടായാണ് ഇവിടെ ഭക്തര്‍ പന്തം കൊളുത്തുന്നത്. സമീപ പ്രദേശത്തുള്ളവര്‍ വ്രതശുദ്ധിയോടെ പന്തങ്ങള്‍ സ്വന്തമായി കെട്ടിച്ചുമന്ന് കൊണ്ടുവരും. ദൂരെ നിന്നും എത്തുന്നവര്‍ക്കായി കാവിന് പരിസരത്ത് നീളമുള്ള പന്തങ്ങള്‍ വിലയ്ക്കുവാങ്ങാന്‍ കിട്ടും. നീളത്തിനും കെട്ടിനും അനുസരിച്ച് 400 രൂപ മുതലാണ് വില. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നും സംഘങ്ങളായി വ്രതക്കാര്‍ എത്തിയതോടെയാണ് കുറൂളിക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കമായത്.
advertisement
പന്തോത്സത്തിന് പിന്നാലെ ഭഗവതി വെള്ളാട്ടം, ശാസ്തപ്പന്‍ വെള്ളാട്ടം, നാഗഭഗവതി, ഗുളികന്‍, അകം കാലന്‍, പുറംകാലന്‍, കുട്ടിച്ചാത്തന്‍, വസൂരിമാല, ഭൈരവന്‍, ചാമുണ്ഡി, ഘണ്ഡാകര്‍ണ്ണന്‍, ബപ്പൂരന്‍ എന്നീ വിവിധ തെയ്യങ്ങള്‍ കെട്ടിയാടി. പ്രദേശവാസികളുടെ മെഗാ തിരുവാതിര, സാംസ്‌കാരിക പ്രഭാഷണം, മ്യൂസിക്കല്‍ നൈറ്റ് എന്നിവയും നടന്നു. കാവിലെ വിവിധ ചടങ്ങുകള്‍ കാണാന്‍ നിരവധി പേരാണ് ഭക്തിയോടെ എത്തിയത്.
