പഞ്ചായത്തിൻ്റെ പൊതുജന സൗഹൃദ പദ്ധതിയുടെ ഭാഗമായിട്ടാണ് സൗജന്യ ടീ & സ്നാക്സ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ചായയും സ്‌നാക്‌സും നല്‍കും. പിന്നീട് അവരുടെ ആവിശ്യം ചോദിച്ചറിഞ്ഞ് പോകേണ്ട സെക്ഷനിലെത്തിക്കും. കുടുംബശ്രീക്കാണ് ടീ & സ്നാക്സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കൊളവ്വല്ലൂര്‍ എസ് ഐ ടി കെ അഖില്‍ ചായ കുടിച്ച് ജനസൗഹൃദ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ഫസീല അധ്യക്ഷത വഹിച്ചു. പ്രശസ്ത വ്‌ലോഗര്‍ ഷഫ് ഷാന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി രാമചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 18, 2026 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ കുടുംബശ്രീയുടെ 'സൗജന്യ ടീ & സ്നാക്സ്' പദ്ധതിക്ക് തുടക്കം
