TRENDING:

ഫ്രഞ്ച് പോരാട്ടത്തിൻ്റെ വിപ്ലവ ഭൂമിയിലെത്തി ഇന്ത്യന്‍ ഫ്രഞ്ച് അംബാസഡര്‍

Last Updated:

കേവലം 9 ചതുരശ്ര അടി മാത്രം വിസ്തീര്‍ണ്ണമുള്ള മാഹി ചരിത്ര ഭൂമിയുടെ പറുദീസയാണ്. തങ്ങളുടെ പൂര്‍വ്വീകരുടെ ഈ മണ്ണില്‍ എത്തിയതിൻ്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ഫ്രഞ്ച് അംബാസഡര്‍. ഫ്രഞ്ച് വിപ്ലവ സ്മാരകം മറിയാന്ന് പ്രതിമയ്ക്ക് മുന്നില്‍ അംബാസഡര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൻ്റെ പൂര്‍വീകന്മാരുടെ സ്മരണ പുതുക്കി ഇന്ത്യന്‍ ഫ്രഞ്ച് അംബാസഡര്‍ ടെറി മാത്യു മയ്യഴിയിലെത്തി. ചരിത്രമുറങ്ങുന്ന മണ്ണില്‍ തൻ്റെ പിതാമഹന്മാര്‍ നടന്ന വഴികളും അവരുടെ പോരാട്ട വിജയഗാഥകളും പാടി കേട്ട മാഹിയിലെ ഓരോ പൈതൃക ഭൂമിയും ഫ്രഞ്ച് അംബാസഡര്‍ സന്ദര്‍ശിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ, 1721 ലാണ് മാഹിയില്‍ ഫ്രഞ്ചുകാര്‍ വരവായത്. പിന്നീടിങ്ങോട്ട് മയ്യഴി എന്ന മാഹിയില്‍ ഫ്രഞ്ച് സ്വാധീനം അലയടിച്ചു. ഫ്രഞ്ച് വിപ്ലവത്തിന് പിന്നാലെ ഫ്രഞ്ച്കാരോട് മയ്യഴിക്കാര്‍ക്കുണ്ടായ ആദരവും സ്‌നേഹവും ഇന്നും അത് പോലേ തുടരുകയാണ്.
ഇന്ത്യന്‍ ഫ്രഞ്ച് അംബാസഡര്‍ മാഹി പള്ളി സന്ദര്‍ശന വേളയില്‍
ഇന്ത്യന്‍ ഫ്രഞ്ച് അംബാസഡര്‍ മാഹി പള്ളി സന്ദര്‍ശന വേളയില്‍
advertisement

ഫ്രഞ്ച് ആധിപത്യം അവസാനിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് മാഹിയില്‍ 32 കുടുംബങ്ങളില്‍ 150 ഓളം ഫ്രഞ്ച് പൗരന്‍മാരുണ്ട്. തങ്ങള്‍ക്ക് ഫ്രഞ്ച്ക്കാരോടുള്ള ബഹുമാനം തെളിയിക്കാനുള്ള അവസരമായാണ് ഇന്ത്യൻ ഫ്രഞ്ച് അംബാസഡറിൻ്റെ മയ്യഴി സന്ദര്‍ശനം മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാര്‍ ഉപയോഗപ്പെടുത്തിയത്. ഇന്തോ-ഫ്രഞ്ച് സംസ്‌കൃതിയുടെ അമൂല്യശേഷിപ്പുകള്‍ കാണാനായി ഫ്രഞ്ച് അംബാസഡറിനൊപ്പം ഭാര്യ സെസി മാത്യു, പുതുച്ചേരിയിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ എത്തിനേ റോളാ പിയാഷേ, കോര്‍ഡിനേറ്റര്‍ കാള്‍ ബുലാ ഷേ എന്നിവരും ഉണ്ടായിരുന്നു.

advertisement

ഫ്രഞ്ച് പൗരന്മാരുടെ കാര്യാലയമായ യുന്യോം ദ ഫ്രാന്‍സേ ദ മാഹേയില്‍ അംബാസഡര്‍ക്കും സംഘത്തിനും വരവേല്പ് നല്‍കി. ഫ്രഞ്ച് പൗരന്മാര്‍ വൈസ് പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ്റെ നേതൃത്വത്തില്‍ ഷാളും മാലയും അണിയിച്ചും ഉപഹാരം നല്‍കിയും സ്വീകരിച്ചു. ഫ്രഞ്ച് വിപ്ലവ സ്മാരകമായ ടാഗോര്‍ പാര്‍ക്കിലെ മറിയാന്ന് പ്രതിമയ്ക്ക് മുന്നില്‍ അംബാസഡര്‍ ടെറി മാത്യു പുഷ്പചക്രം അര്‍പ്പിച്ചു.

advertisement

തുടര്‍ന്ന് ഗവ. ഹൗസിലെത്തിയ അംബാസഡറെ അഡ്മിനിസട്രേറ്റര്‍ ഡി. മോഹന്‍കുമാര്‍ സ്വീകരിച്ചു. ഫ്രഞ്ച് പൗരന്മാര്‍ക്കൊപ്പം ഗവ. ഹൗസിന് സമീപത്തെ മൂപ്പന്‍കുന്നും പരിസരവും ടാഗോര്‍ പാര്‍ക്കും പുഴയോര നടപ്പാതയും അംബാസഡറും സംഘവും സന്ദര്‍ശിച്ചു. തുടര്‍ന്ന് മാഹി സെൻ്റ് തെരേസ ബസിലിക്കയിലെത്തിയ അംബാസഡറെ ബസിലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് സ്വീകരിച്ചു. തൻ്റെ പൂര്‍വീകര്‍ അന്ത്യ വിശ്രമം കൊള്ളുന്ന മാഹി പള്ളി സെമിത്തേരിയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മയ്യഴിയില്‍ നിന്നും മടങ്ങിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫ്രഞ്ച് പൗരന്മാരുടെ സംഘടനാ ഭാരവാഹികളായ കണ്ടോത്ത് വൈശാഖ്, ഉഷാകുമാരി വട്ടക്കാരി, ഫ്രഞ്ച് പരിഭാഷകനായ തയ്യില്‍ സദാനന്ദന്‍, ബാലന്‍ പനങ്ങാട്ടില്‍, പൊയിത്തായ കമല, റോസമ്മ നവേസ്, പണ്ടാരത്തില്‍ ലളിത, പ്രമീള എന്നിവര്‍ ചേര്‍ന്നാണ് അംബാസഡറെ സ്വീകരിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഫ്രഞ്ച് പോരാട്ടത്തിൻ്റെ വിപ്ലവ ഭൂമിയിലെത്തി ഇന്ത്യന്‍ ഫ്രഞ്ച് അംബാസഡര്‍
Open in App
Home
Video
Impact Shorts
Web Stories