TRENDING:

മട്ടന്നൂരിൽ ഇടത് വോട്ടിൽ ചോർച്ചയുണ്ടായോ ? നിയമസഭാ തെരഞ്ഞെടുപ്പിലേക്കാൾ പ്രകടനം എങ്ങനെ ?

Last Updated:

കണ്ണൂരിലെ ജില്ലയിൽ മാത്രമല്ല കേരളത്തിൽ തന്നെ ഇരു മുന്നണികൾക്കും ഇടയിൽ ഏറ്റവും അധികം വോട്ട് വ്യത്യാസം 2021ൽ രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലമാണ് മട്ടന്നൂർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭാ തെരഞ്ഞെടുപ്പി(2021)ൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം സിപിഎമ്മിന് നൽകിയ മണ്ഡലമാണ് മട്ടന്നൂർ. മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളിലെ ഏക മുനിസിപ്പാലിറ്റിയാണ് മട്ടന്നൂർ.
advertisement

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് 60,963 ആയിരുന്നു ഭൂരിപക്ഷം. അവർ നഗരസഭാ പരിധിയിൽ 17,671 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇല്ലിക്കൽ അഗസ്തിക്ക് ലഭിച്ചത് 7,555 വോട്ട് മാത്രം. കെ കെ ശൈലജയ്ക്ക് മട്ടന്നൂർ നഗരസഭ പരിധിയിൽ നിന്നും മാത്രം കിട്ടിയ ഭൂരിപക്ഷം 10,206.

നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 35 വാർഡുകളിൽ നിന്ന് കിട്ടിയത് 16,676 വോട്ടാണ്. യുഡിഎഫിന് 11,965 വോട്ടും ലഭിച്ചു. അങ്ങനെ ഭൂരിപക്ഷം 4,711. നഗരസഭയെ നിയമസഭാ തെരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്യുമ്പോൾ എൽഡിഎഫ് ഭൂരിപക്ഷത്തിൽ 5495 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് ഭൂരിപക്ഷത്തിൽ 46 ശതമാനത്തോളം ഇടിവ്. ആകെ കിട്ടിയ വോട്ടുകളുടെ എണ്ണത്തിലും 995 കുറഞ്ഞു.

advertisement

ജയിച്ച 21 വാർഡിൽ 16 ലും എൽഡിഎഫിന് 100 നും 580 ഇടയിലുള്ള വമ്പൻ ഭൂരിപക്ഷമാണ്.കെ കെ ശൈലജയുടെ വാർഡായ ഇടവേലിക്കലിലാണ് സിപിഎമ്മിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം.പക്ഷെ ഇത്തവണ വോട്ടും ഭൂരിപക്ഷവും കുറഞ്ഞു.കഴിഞ്ഞ തവണ ആകെയുള്ള 768 വോട്ടിൽ 705 വോട്ടും നേടി 671 വോട്ടിന്റെ തകർപ്പൻ ജയമാണ് ഇടതുമുന്നണി നേടിയത്.കേവലം 34 വോട്ടുനേടി അന്ന് ബിജെപി രണ്ടാമതായതപ്പോൾ മൂന്നാമതുള്ള യുഡിഎഎഫ് നേടിയത് കേവലം 29 വോട്ടുമാത്രം. എന്നാൽ ഇത്തവണ സിപിഎം വോട്ട് 661 ആയും ഭൂരിപക്ഷം 580 കുറഞ്ഞു. 81 വോട്ടുമായി കോൺഗ്രസ് രണ്ടാമത് എത്തി. ബിജെപി 38 വോട്ടുമാത്രം നേടി മൂന്നാമതായി.

advertisement

Also Read- നാലു വാർഡ് വിജയം UDF 158 വോട്ട് അകലെ; ബിജെപിക്ക് മൂന്നു വാർഡ് പോയത് 109 വോട്ടിന്; മട്ടന്നൂർ കൗതുകം

യുഡിഎഫിനാകട്ടെ 4410 വോട്ടുകളാണ് ഒരുവർഷത്തിനിടയിൽ വർധിച്ചത്. അതായത് 37 ശതമാനം വളർച്ച. യു ഡിഎഫിന് മൂന്നു വാർഡ് പോയത് ആകെ 102 വോട്ടിനാണ്. നാലു സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത് 60 ൽ താഴെ വോട്ടുകൾക്കാണ്.

മുണ്ടയോട്- 4, നാലാങ്കേരി- 45, കായനി- 53, കോളാരി 56 എന്നിങ്ങനെയെയായിരുന്നു എൽഡിഎഫുമായി യൂഡിഎഫിനുള്ള വോട്ട് വ്യത്യാസം. ഇതിൽ കൊളാരിയിലെ ത്രികോണ മത്സരത്തിൽ  കോൺഗ്രസ് ബിജെപിയുടെ  23 വോട്ട് പിന്നിൽ മൂന്നാമതായി. അതായത് ഈ നാലു വാർഡിലെ 158 വോട്ട് കൂടി നേടാൻ കഴിഞ്ഞിരുന്നു എങ്കിൽ യുഡിഎഫിന് ആദ്യമായി മട്ടന്നൂരിൽ ഭരണത്തിലെത്താമായിരുന്നു.എന്നാൽ ജയിച്ച 14 വാർഡിൽ യുഡിഎഫിന് ഒരിടത്തു മാത്രമാണ് മൂന്നക്കത്തിലെ ഭൂരിപക്ഷം. ആണിക്കരിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് 255.

advertisement

Also Read- മട്ടന്നൂർ ഫലം: 4 സീറ്റുകളിൽ LDF ജയിച്ചത് 55ൽ താഴെ വോട്ടുകൾക്ക്

ബിജെപിക്ക് ലഭിച്ച വോട്ടിനും കാര്യമായ കുറവുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജു ഏലക്കുഴിക്ക് നഗരസഭ പരിധിയിൽ നിന്ന് ലഭിച്ചത് 3942 വോട്ടായിരുന്നു. നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ ആകെ നേടിയത് 2021. അതായത് 2021ൽ ലഭിച്ച വോട്ടിൽ 51 ശതമാനത്തോളം കുറവ്.

കഴിഞ്ഞ തവണ ആറ് വാർഡിൽ രണ്ടാമത് എത്തിയ ബിജെപിയുടെ ആ നേട്ടം ഇത്തവണ നാലിൽ ഒതുങ്ങി. കഴിഞ്ഞ തവണത്തെ പോലെ കായലൂർ, കോളാരി, കരേറ്റ എന്നിവടങ്ങളിൽ ഇത്തവണയും രണ്ടാമത് എത്തി. ഒപ്പം മട്ടന്നൂർ ടൗണിലും.മേറ്റടിയിലെ സ്ഥാനം മൂന്നാമത് ആയെങ്കിലും 64 വോട്ടു മാത്രമാണ് വിജയിച്ച എൽ ഡി എഫുമായുള്ള വ്യത്യാസം. മലക്കുതാഴെ കോൺഗ്രസുമായി വ്യത്യാസം 16 വോട്ട്. കഴിഞ്ഞ തവണ 90 വോട്ടുമായി രണ്ടാമത് എത്തിയ അയ്യല്ലൂരിൽ ഇത്തവണ കിട്ടിയത് വെറും 41 വോട്ട്. അന്ന് 34 വോട്ടുമായി രണ്ടാമത് വന്ന ഇടവേലിക്കൽ ഇത്തവണ 38 ആയി.

advertisement

Also Read- മട്ടന്നൂർ തെരഞ്ഞടുപ്പ് ഫലം പൂർണചിത്രം; എൽഡിഎഫിന് നാലായിരത്തോളം വോട്ടിന്റെ മുൻതൂക്കം

വോട്ടിലും രണ്ടാം സ്ഥാനത്തിന്റെ എണ്ണത്തിലും ഇടിവ് ഉണ്ടായെങ്കിലും കുറഞ്ഞെങ്കിലും രാഷ്ട്രീയ പ്രതിയോഗി എന്ന നിലയിൽ ബിജെപി മെച്ചപ്പെട്ടു.ബിജെപിക്ക് മൂന്നു വാർഡ് (ടൗൺ, കോളാനി, മേറ്റടി) പോയത് മൊത്തം 109 വോട്ടിനാണ്. ഇതിൽ യുഡിഎഫ് ജയിച്ച ടൗൺ വാർഡിൽ ബിജെപി തോറ്റത് 12 വോട്ടിനാണ്. കോളാനിയിൽ 33 വോട്ടിനാണ് എൽഡിഫിനോട് തോറ്റത്. ബിജെപി കഴിഞ്ഞ തവണ രണ്ടാമത് എത്തിയ മേറ്റടിയിൽ ഇത്തവണ കോൺഗ്രസിന് പിന്നിൽ മൂന്നാമതായി. എന്നാൽ 64 വോട്ടാണ് വിജയിയുമായുള്ള വ്യത്യാസം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മട്ടന്നൂരിൽ ഇടത് വോട്ടിൽ ചോർച്ചയുണ്ടായോ ? നിയമസഭാ തെരഞ്ഞെടുപ്പിലേക്കാൾ പ്രകടനം എങ്ങനെ ?
Open in App
Home
Video
Impact Shorts
Web Stories