നാലു വാർഡ് വിജയം UDF 158 വോട്ട് അകലെ; ബിജെപിക്ക് മൂന്നു വാർഡ് പോയത് 109 വോട്ടിന്; മട്ടന്നൂർ കൗതുകം

Last Updated:

സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ്  കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാകും മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ്

നാലു സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത് 60 ൽ താഴെ വോട്ടുകൾക്കാണ്.
  • മുണ്ടയോട്- 4, നാലാങ്കേരി- 45, കായനി- 53, കോളാരി 56 എന്നിങ്ങനെയെയായിരുന്നു എൽഡിഎഫുമായി യൂഡിഎഫിനുള്ള വോട്ട് വ്യത്യാസം. ഇതിൽ കൊളാരിയിലെ ത്രികോണ മത്സരത്തിൽ ബിജെപിയുടെ കോൺഗ്രസ് 23 വോട്ട് പിന്നിൽ മൂന്നാമതായി. അതായത് ഈ നാലു വാർഡിലെ 158 വോട്ട് കൂടി നേടാൻ കഴിഞ്ഞിരുന്നു എങ്കിൽ യുഡിഎഫിന് ആദ്യമായി മട്ടന്നൂരിൽ ഭരണത്തിലെത്താമായിരുന്നു.
  • കഴിഞ്ഞ തവണ ആറ് വാർഡിൽ രണ്ടാമത് എത്തിയ ബിജെപിയുടെ ആ നേട്ടം ഇത്തവണ നാലിൽ ഒതുങ്ങി. കഴിഞ്ഞ തവണത്തെ പോലെ കായലൂർ, കോളാരി, കരേറ്റ എന്നിവടങ്ങളിൽ ഇത്തവണയും രണ്ടാമത് എത്തി. ഒപ്പം മട്ടന്നൂർ ടൗണിലും.മേറ്റടിയിലെ സ്ഥാനം മൂന്നാമത് ആയെങ്കിലും 64 വോട്ടു മാത്രമാണ് വിജയിച്ച എൽ ഡി എഫുമായുള്ള വ്യത്യാസം. മലക്കുതാഴെ കോൺഗ്രസുമായി വ്യത്യാസം 16 വോട്ട്. കഴിഞ്ഞ തവണ 90 വോട്ടുമായി രണ്ടാമത് എത്തിയ അയ്യല്ലൂരിൽ ഇത്തവണ വെറും 41 വോട്ട് മാത്രമാണ് കിട്ടിയത്. അന്ന് 34 വോട്ടുമായി രണ്ടാമത് വന്ന ഇടവേലിക്കൽ ഇത്തവണ 38 ആയി.
  • advertisement
  • രണ്ടാം സ്ഥാനത്തിന്റെ എണ്ണം കുറഞ്ഞെങ്കിലും ബിജെപി നില മെച്ചപ്പെടുത്തി.ബിജെപിക്ക് മൂന്നു വാർഡ് (ടൗൺ, കോളാനി, മേറ്റടി) പോയത് 109 വോട്ടിനാണ്.  ഇതിൽ യുഡിഎഫ് ജയിച്ച ടൗൺ വാർഡിൽ ബിജെപി തോറ്റത് 12 വോട്ടിനാണ്. കോളാനി യിൽ 33 വോട്ടിനാണ് എൽഡിഫിനോട് തോറ്റത്. ബിജെപി കഴിഞ്ഞ തവണ രണ്ടാമത് എത്തിയ മേറ്റടിയിൽ ഇത്തവണ കോൺഗ്രസിന് പിന്നിൽ മൂന്നാമതായി. എന്നാൽ 64 വോട്ടാണ് വിജയിയുമായുള്ള വ്യത്യാസം.
  • മലയാളം വാർത്തകൾ/ വാർത്ത/Kerala/
    നാലു വാർഡ് വിജയം UDF 158 വോട്ട് അകലെ; ബിജെപിക്ക് മൂന്നു വാർഡ് പോയത് 109 വോട്ടിന്; മട്ടന്നൂർ കൗതുകം
    Next Article
    advertisement
    പ്രതിശ്രുത വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
    വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
    • വിവാഹത്തിന് മുമ്പ് വരന്റെ പ്രണയവഞ്ചന അറിഞ്ഞ വധു, അതിഥികൾക്ക് മുന്നിൽ സന്ദേശങ്ങൾ വായിച്ചു.

    • വിവാഹ ദിവസം വധു, വരന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി, വഞ്ചനയെ എല്ലാവർക്കും അറിയിക്കാൻ തീരുമാനിച്ചു.

    • വധുവിന്റെ നാടകീയ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി, നിരവധി പ്രതികരണങ്ങൾ ഉയർന്നു.

    View All
    advertisement