TRENDING:

പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു: വഴിതെറ്റിയെത്തിയ രാജ ജന്മനാട്ടിലേക്ക്; താങ്ങായി തലശ്ശേരി ആഫ്റ്റർ കെയർ ഹോം

Last Updated:

ഫുട്ബോൾ താരവും പ്ലസ് ടു വിദ്യാർത്ഥിയുമായ രാജ പഠനം തുടരാൻ കേരളത്തിലേക്ക് മടങ്ങിവരുമെന്ന ഉറപ്പിലാണ് മടങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജ ഒടുവില്‍ ജന്മനാട്ടിലേക്ക് മടങ്ങി. ആറാം വയസ്സില്‍ പിതാവിൻ്റെ കൈവിട്ട് പോയ രാജ, കേരളത്തിലെ പല കെയര്‍ഹോമുകളിലും അന്തേവാസിയായിരുന്നു. കുറച്ചു വര്‍ഷങ്ങളായി തലശ്ശേരി ആഫ്റ്റര്‍ കെയര്‍ ഹോമില്‍ താമസിച്ചുവരികയെയായിരുന്ന രാജയെ തേടി സ്വന്തം നാടും വീട്ടുകാരുമെത്തി.
നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന രാജ
നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന രാജ
advertisement

അന്ന് കൈവിട്ടുപോയ ഝാര്‍ഖണ്ഡ് സ്വദേശി ബി. രാജയ്ക്ക് ഇപ്പോള്‍ വയസ്സ് പതിനെട്ടാണ്. ബംഗാളിലെ ഹൗറയിലെ ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്തിരുന്ന മാതാപിതാക്കള്‍ക്കൊപ്പം കഴിയവെ 2012 ല്‍ അബദ്ധത്തില്‍ ട്രെയിന്‍ കയറി എറണാകുളത്ത് എത്തപ്പെടുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞ് തിരിഞ്ഞ രാജയെ പോലീസ് കൊച്ചിയിലെ ചൈല്‍ഡ് കെയര്‍ ഹോമിലാക്കി. തുടര്‍ന്ന് തൃശ്ശൂരിലെ ഹോമിലേക്കും. ഫെബ്രുവരി മൂന്നിനാണ് രാജ തലശ്ശേരിയിലെ ആഫ്റ്റര്‍ കെയര്‍ ഹോമിൽ എത്തിയത്. ജീവിതം പല പല കെയര്‍ ഹോമിലായി ജീവിച്ച രാജ, ഇതിനിടയില്‍ ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

advertisement

സ്വന്തക്കാരെ കാണണമെന്ന തൻ്റെ ആഗ്രഹം അറിഞ്ഞ ഗവ. ചൈല്‍ഡ് കെയര്‍ ഹോമിലെ സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്‌റഫ് 15 ദിവസത്തിനുള്ളില്‍ വീട്ടുകാരെ കണ്ടെത്തുമെന്ന് രാജക്ക് വാക്ക് നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രാജക്ക് സ്വന്തം അമ്മയെ കണ്ടെത്താനായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നന്നായി മലയാളം സംസാരിക്കുന്ന പ്ലസ് ടുവിൽ പഠിക്കുന്ന രാജ നാട്ടില്‍ പോയി ഉറ്റവരെ കണ്ട ശേഷം തൻ്റെ ഫുട്‌ബോള്‍ കരിയറും പഠനവും തുടരാന്‍ കേരളത്തിലേക്ക് മടങ്ങുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. ഝാര്‍ഖണ്ഡ് സോനുവ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇന്ദ്ര ഡിയോ രാജ, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലെ പ്രതിനിധി മനോജ് കുമാര്‍ ദാസ് എന്നിവര്‍ക്കൊപ്പമാണ് രാജ മടങ്ങിയത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു: വഴിതെറ്റിയെത്തിയ രാജ ജന്മനാട്ടിലേക്ക്; താങ്ങായി തലശ്ശേരി ആഫ്റ്റർ കെയർ ഹോം
Open in App
Home
Video
Impact Shorts
Web Stories