TRENDING:

ജയിൽ ചപ്പാത്തി ഇനി ഇരുന്ന് കഴിക്കാം: കണ്ണൂർ സെൻട്രൽ ജയിലിൻ്റെ പുതിയ കഫ്‌റ്റേരിയ ഉദ്ഘാടനം ചെയ്തു

Last Updated:

മലബാര്‍ രുചികള്‍ വിളമ്പാനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഫ്‌റ്റേരിയ ഒരുങ്ങി. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് 2 നിലകളിലായാണ് കഫ്‌റ്റേരിയ സമുച്ചയം. കഫ്റ്റേരിയ ഏപ്രില്‍ ആദ്യവാരം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയില്‍ ചപ്പാത്തിയും, ബിരിയാണിയും, അല്‍ഫാമും ഗ്രില്‍ഡ് ചിക്കനും ഷവായിയും കപ്പയും മീന്‍കറിയും ഇനി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കഫ്‌റ്റേരിയയില്‍ ഇരുന്ന് കഴിക്കാം. മലബാറിൻ്റെ തനതുരുചികള്‍ വിളമ്പുന്ന കഫ്റ്റേരിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അധ്യക്ഷനായ കെ.വി. സുമേഷ് എംഎല്‍എ കഫ്‌റ്റേരിയയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു.
കഫ്റ്റെരിയ ശിലാഫലകം അനാഛാദനം ചെയ്യുന്നു
കഫ്റ്റെരിയ ശിലാഫലകം അനാഛാദനം ചെയ്യുന്നു
advertisement

ആദ്യഘട്ടത്തില്‍ ബിരിയാണിയും ചപ്പാത്തിയും ഉള്‍പ്പെടെയുള്ള ഫ്രീഡം ഫുഡ് വിഭവങ്ങള്‍ വിളമ്പുന്ന കഫ്റ്റേരിയ ഏപ്രില്‍ ആദ്യവാരമാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാവുക. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ ജയില്‍ പരിസരത്ത് കണ്ണൂര്‍ ആകാശവാണി നിലയത്തിന് എതിര്‍വശത്തായി രണ്ട് നിലകളുള്ള കഫ്‌റ്റേരിയ സമുച്ചയം ഒരുക്കിയത്. താഴത്തെ നിലയില്‍ 36 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. രണ്ടാം നിലയില്‍ നൂറുപേര്‍ക്ക് ഇരിക്കാവുന്ന പൊതുചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന ഹാളുമാണ് സജ്ജീകരിച്ചത്.

advertisement

ഇരുചക്രവാഹനങ്ങള്‍ മുതല്‍ ടൂറിസ്റ്റ് ബസുകള്‍ക്കുവരെ നൂറുകണക്കിന് വാഹനങ്ങള്‍ക്കുള്ള സൗകര്യപ്രദമായ പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നുണ്ട്. ടേക്ക് എവേ കൗണ്ടറുകള്‍, ശുചിമുറി, കുട്ടികളുടെ പാര്‍ക്ക്, ഹട്ടുകള്‍ തുടങ്ങിയവയും അനുബന്ധമായി ഒരുക്കുന്നുണ്ട്. കഫ്റ്റേരിയയുടെ ഓപ്പണ്‍ ഏരിയയില്‍ വിശ്രമിക്കാനും സായാഹ്നം ചെലവഴിക്കാനുള്ള സൗകര്യങ്ങളുമുണ്ടാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി. ഇന്ദിര വിശിഷ്ടാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ ദീപ്തി വിനോദ്, സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് കെ. വേണു, സെന്‍ട്രല്‍ പ്രിസണ്‍ ജോയിൻ്റ് സൂപ്രണ്ട് കെ.കെ. റിനില്‍, കെ.ജെ.ഇ.ഒ.എ. ജനറല്‍ സെക്രട്ടറി പി.ടി. സന്തോഷ്, മേഖല സെക്രട്ടറി കെ.കെ. ബൈജു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ജയിൽ ചപ്പാത്തി ഇനി ഇരുന്ന് കഴിക്കാം: കണ്ണൂർ സെൻട്രൽ ജയിലിൻ്റെ പുതിയ കഫ്‌റ്റേരിയ ഉദ്ഘാടനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories