സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത്തല വിവരശേഖരങ്ങള്‍ രൂപപ്പെടുത്താനായി നടപ്പിലാക്കിയ കണ്ണൂര്‍ വിവരസഞ്ചയിക, മുഴുവന്‍ പഞ്ചായത്തുകളിലെയും സ്ത്രീപദവിപഠനം, സുരക്ഷാനിരീക്ഷണത്തിനുള്ള സ്മാര്‍ട്ട് എ ഐ ക്യാമറ സംവിധാനം തുടങ്ങിയവ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു.
ജില്ലാപഞ്ചായത്ത് നിയന്ത്രണത്തിലുള്ള വിവിധ ഫാമുകളുടെയും ജില്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനമികവും അവാര്‍ഡിന് പരിഗണിച്ചു. 2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 2023 ല്‍ പ്രഖ്യാപിച്ച സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തിനെ തേടി ഒന്നാം സ്ഥാനം എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 17, 2026 5:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
സ്വരാജ് ട്രോഫി പുരസ്‌കാരം: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂർ
