വൃക്ക മാറ്റിവെക്കാനുള്ള രോഗികള്‍ക്കായി ട്രാന്‍സ്പ്ലൻ്റേഷന്‍ ഐ.സി.യു., പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ ഓപ്പറേഷന്‍ തിയേറ്ററുകള്‍ എന്നിവ ആശുപത്രിയുടെ ആറാം നിലയില്‍ നിര്‍മ്മിച്ചു. വൃക്ക ദാതാക്കളായ അടുത്ത ബന്ധുക്കള്‍ക്കും നെഫ്രോളജി ഒ.പി.യില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഇതിനകം ഒരുക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യ ചികിത്സാരംഗത്തെ മികവിൻ്റെ മാതൃകയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് ലഭിച്ച ഈ അനുമതിയെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് പറഞ്ഞു. നെഫ്രോളജി വിഭാഗം മേധാവി ഡോ. എം. ശ്രീലത, അസി. ഫ്രൊ. ഡോ. ധനിന്‍ പുതിയോട്ടില്‍, യൂറോളജി വിഭാഗം മേധാവി ഡോ. ഗൗതം ഗോപിനാഥ്, അസോ. പ്രൊഫ. ഡോ. എം. മണികണ്ഠന്‍, അനസ്തിഷ്യാ വിഭാഗം മേധാവി ഡോ. എം. ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്പ്ലാൻ്റേഷന്‍ ടീം ഇതിനായി സജ്ജമാണ്.
advertisement
