ജില്ലാ തല യോഗ്യതയ്ക്ക് ശേഷം സംസ്ഥാനതല അംഗങ്ങളുടെ പരിശോധനയിലും കൊളശ്ശേരി കേന്ദ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം മികവ് പുലര്‍ത്തി. സ്ഥാപനത്തിൻ്റെ അടിസ്ഥാന സൗകര്യം, രോഗികളുടെ അഭിപ്രായം, ജീവനക്കാരുടെ പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ നിന്നും അംഗീകാരം ലഭിച്ചു.
അടുത്ത മൂന്ന് വര്‍ഷം സ്ഥാപനത്തിൻ്റെ ഭൗതികസാഹചര്യ വികസനത്തിന് 2 ലക്ഷം രൂപ വീതം കേന്ദ്രം നല്‍കും. ദിവസേന 150 നും 200 നും ഇടയില്‍ രോഗികള്‍ ഇവിടെ ചികിത്സയ്‌ക്കെത്തുന്നുണ്ട്. ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക് സൗകര്യം, കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍, ടെലിമെഡിസിന്‍ എന്നിങ്ങനെ സേവനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്. നഗരത്തിലെ 32 വാര്‍ഡുകളില്‍ നിന്നുള്ള ആശാ വര്‍ക്കര്‍മാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കിഴീല്‍ പ്രവര്‍ത്തിക്കുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 16, 2026 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരിക്ക് അഭിമാന നേട്ടം: കൊളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ ക്വാളിറ്റി അക്രഡിറ്റേഷൻ
