നാലരവര്‍ഷത്തോളം മണത്തണ സെക്ഷനില്‍ സേവനമനുഷ്ഠിച്ച സജിത്തിന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായാണ് തളിപ്പറമ്പ് റെയ്ഞ്ചിലെ സ്പെഷ്യല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. പുതിയ ചുമതലയിലേക്ക് പോകുന്നതിന് മുന്‍പായി, വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൂന്ന് ഉപകരണങ്ങളാണ് കൊട്ടിയൂര്‍ റെയ്ഞ്ചിലെ വിവിധ സെക്ഷനുകള്‍ക്കും ആര്‍.ആര്‍.ടി.ക്കും വേണ്ടി ഇദ്ദേഹം രൂപകല്പന ചെയ്തത്.
കാടുവെട്ടിത്തെളിക്കാനും മറ്റും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഹാന്‍ഡ് വീഡ് നൈഫ്, വനത്തിനുള്ളിലെ ഫെന്‍സിങ് റോപ്പും മറ്റും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന റോപ്പ് റോളര്‍, വന്യജീവികളെ തുരത്തുന്നതിനും മറ്റും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഫയര്‍ ലോഞ്ചര്‍ എന്നിവയാണ് സജിത്ത് സ്വന്തമായി നിര്‍മിച്ചത്. പ്രവര്‍ത്തന മേഖലയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ സജിത്തിനെ പ്രേരിപ്പിച്ചത്.
advertisement
