കേരളത്തിൽ ഉടനീളമുള്ള കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയാണ് വായനശാല. വായന യാത്രക്കാരിലേക്കു കൂടി എത്തിക്കുകയാണ് 'പുസ്തകക്കൂടി'ൻ്റെ ലക്ഷ്യം. ബസ് കാത്തിരിപ്പ് സമയം കൂടുകളിലെ പുസ്തകമെടുത്ത് വായിക്കാം. വായന കഴിഞ്ഞ് തിരികെ വെക്കാം. യാത്ര കാത്തിരിക്കുന്ന സമയത്തെ സര്‍ഗാത്മകമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന പുത്തന്‍ ആശയം ഘട്ടംഘട്ടമായി മറ്റു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ. ബീന, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വിജയന്‍, വായനശാല സാംസ്‌കാരിക കൂട്ടായ്മ സെക്രട്ടറി കെ. പ്രദീപ് കുമാര്‍, ജോ. സെക്രട്ടറി പി.കെ. ഷൈനി, വി.കെ. മനോജ്, സുനില്‍ കോങ്ങാട്, സന്ദീപ് മാവില എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 13, 2026 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
യാത്രക്കാർക്കായി പുസ്തകക്കൂട്: വായനശാല കൂട്ടായ്മയുടെ മാതൃകാപരമായ പദ്ധതിക്ക് കണ്ണൂരിൽ തുടക്കം
