വിപണന സാധ്യത കൂടുതലുള്ള ചക്കയുടെ മൂല്യ വര്‍ധിത ഉല്‍പ്പനങ്ങളായ ചക്കപ്പൊടി, ഇടിചക്കപൊടി, ചക്ക കുരു പൊടി, ചക്ക കുരു അവലോസ് പൊടി, ചക്ക ജാം, ചക്ക സ്‌ക്വാഷ, തുടങ്ങി ചക്ക പുട്ട് പൊടി, കപ്പ പുട്ട് പൊടി, മധുര കിഴങ്ങ് പുട്ട് പൊടി, ക്യാരറ്റ് പുട്ട് പൊടി എന്നീ പുട്ട് പൊടികളും ഇഞ്ചി, മുരിങ്ങ, കറിവേപ്പില വെളുത്തുള്ളി, കാന്താരി മുളക് നെല്ലിക്ക, എന്നിവയുടെ പൊടികളും വിവിധ തരം വെജ്, നോണ്‍ വെജ് അച്ഛാറുകള്‍, ഇടി ഇറച്ചി എന്നിവയും പാക്കറ്റ് ആക്കി വിപണനം നടത്തുന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങി വീട്ടില്‍ തന്നെ ഡി ഹൈഡ്രെറ്റിങ് മെഷീന്‍ ഉപയോഗിച്ച് ഉണക്കി പാക്കറ്റ് ആക്കി വിപണനവും നടത്തി വരികയാണ്.
advertisement
ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന സരസ് ആജീവിക മേളയില്‍ 46 തരം ഉല്‍പ്പന്നങ്ങളാണ് വിപണനത്തിന് കൊണ്ട് പോയത്. ഇന്ത്യയില്‍ നടക്കുന്ന ഇനിയുള്ള മുഴുവന്‍ സരസ് മേളകളിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കണം എന്നാണ് ആഗ്രഹം സ്മിതയുടെ ആഗ്രഹം. തൻ്റെ ഭക്ഷ്യ ഉത്പന്നങ്ങള്‍ കുടുംബശ്രീയുടെ സഹായത്തോടെ വിദേശത്തേക്ക് വിപണനം നടത്താനുള്ള ഒരുക്കത്തിലാണ് സ്മിത.
