TRENDING:

കൊയ്യോട്ട്‌തെരു ഗണപതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ശിവരാത്രി

Last Updated:

മഹാദേവനെ മനസില്‍ ധ്യാനിച്ച് വിശ്വാസികള്‍ ശിവരാത്രി ആഘോഷിച്ചു. ശിവരാത്രി എന്നാല്‍ മംഗളരാത്രി എന്നാണ് അര്‍ത്ഥം. മഹാശിവരാത്രി ദിവസം നടത്തുന്ന ആരാധനയുടെ ഫലം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നു എന്നാണ് വിശ്വാസം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു രാപകല്‍ നീണ്ട വിശേഷാല്‍ പൂജകളും ഭക്തിനിര്‍ഭരമായ ആചാരാനുഷ്ഠാനങ്ങളും നൃത്ത സംഗീത പരിപാടികളുമായി ശിവരാത്രി ആഘോഷിച്ചു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ശിവൻ്റെ രാത്രിയാണ് ശിവരാത്രി. പാലാഴി മഥനം നടത്തിയപ്പോള്‍ ഉണ്ടായ കാളകൂടവിഷം ലോക രക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു.
കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിലേക്കുള്ള താലപൊലി വരവ്
കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിലേക്കുള്ള താലപൊലി വരവ്
advertisement

ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ ശ്രീ പാര്‍വതി ശിവകണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വിഷം പുറത്തുപോവാതിരിക്കാന്‍ മഹാവിഷ്ണു ശിവഭഗവാൻ്റെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ ആ വിഷം കണ്ഠത്തില്‍ ഉറച്ചു പോയി. ലോക മംഗളത്തിനായി ഭഗവാന്‍ വിഷത്തെ ആഗിരണം ചെയ്ത ആ ദിവസം, ശിവഭഗവാനെ പ്രസാദിപ്പിക്കാനായി വാദ്യഘോഷങ്ങളോടും നാമജപത്തോടും ലോകം മുഴുവന്‍ ആഹ്ലാദം പങ്കിട്ട്, ആ രാത്രി ആരും ഉറങ്ങിയില്ല എന്നാണ് ശിവരാത്രിയുടെ ഐതിഹ്യം.

നാലുതറ കൊയ്യോട്ട്‌തെരു ഗണപതി ക്ഷേത്രത്തില്‍ മഹാ ശിവരാത്രി കെങ്കേമമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം ദേശവാസികളുടെ നൃത്ത സംഗീത പരിപാടികളോടെയാണ് ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശിവരാത്രി ദിനത്തില്‍ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ 8.30 ഓടെ പ്രധാന ശാന്തി കൊടിയേറ്റി. തുടര്‍ന്ന് മുത്തുകുടകളുടെയൂം പഞ്ചാരിമേളത്തിൻ്റെയും അകമ്പടിയോടെ ദേശവാസികളുടെ താലപ്പൊലി വരവ് നടന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വൈകിട്ട് നടന്ന ശിവപൂജ, ഗണപതി വിഗ്രഹം ബിംബം മുക്കല്‍ കാണാനും ക്ഷേത്ര സന്നിധിയില്‍ നിരവധി പേരെത്തി. തിങ്കളാഴ്ച പുലര്‍ച്ചേ 2.30 ഓടെ ക്ഷേത്രം കോമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ശിവരാത്രി വ്രതം എടുത്തവരുടെയും സാന്നിധ്യത്തില്‍ തിരുവായുധം എഴുന്നള്ളത്ത് നടന്നു. ഉച്ചയോടെ ഭഗവതിക്ക് 20 ലേറെ കോഴി ഗുരുതി നല്‍കിയതോടെ മൂന്ന് ദിവസം നീണ്ട ശിവരാത്രി ആഘോഷം സമാപിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കൊയ്യോട്ട്‌തെരു ഗണപതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ശിവരാത്രി
Open in App
Home
Video
Impact Shorts
Web Stories