TRENDING:

Arrest| MDMA മയക്കുമരുന്നുമായി കണ്ണൂരിൽ യുവാവ് പിടിയിൽ

Last Updated:

കണ്ണൂർ ബാങ്ക് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് റമീസ് .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: MDMA യുമായി കണ്ണൂരിൽ യുവാവ് പിടിയിൽ. സിറ്റി പോലീസ് കമ്മിഷണറുടെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സാണ് പ്രതിയെ വലയിലക്കിയത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നാർക്കോട്ടിക്ക് അസി: കമ്മിഷണർ ജസ്റ്റിൻ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള രഹസ്യപോലീസ്‌ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. കണ്ണൂർ ബാങ്ക് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് റമീസ് .
റമീസ്
റമീസ്
advertisement

നേരത്തെ സ്ഥാപനത്തിൽ ജോലി ചെയ്ത സുഹൃത്തിന്‍റെ  സഹായത്തോടെയാണ് പ്രതി പുതുതലമുറ മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

Also Read-Arrest| പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; 30കാരിയെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍ ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരി,  അഡീഷണൽ SI രാജീവൻ, ASI മുഹമ്മദ്  സബ്ബ് ഇന്‍സ്പെക്ടര്‍മാരായ  റാഫി അഹമ്മദ്, മഹിജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത്, മിഥുൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിനു, രാഹുൽ , രജിൽ രാജ് എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

advertisement

POCSO |വീഡിയോകോൾ വഴി 16കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ആനപ്പാപ്പാൻ പിടിയിൽ 

കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ലൈംഗിക പീഡനക്കേസുകൾ പിടിക്കുന്ന പോലീസ് സ്റ്റേഷൻ ആയി പാല  മാറിയിരിക്കുന്നു. സമീപകാല ദിവസങ്ങളിലെ വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ പാലാ പോലീസ് പിടികൂടിയത് 16കാരിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ ആനപ്പാപ്പാൻ ആണ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലായത്.

Also Read-Covid 19 പരിശോധനയ്ക്കെന്ന പേരിൽ യുവതിയുടെ സ്വകാര്യഭാഗത്തെ സ്രവം എടുത്ത ലാബ് ടെക്നീഷ്യന് 10 വർഷം കഠിന തടവ്

advertisement

ആന പാപ്പാൻ  സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു എന്ന് പോലീസ് പറയുന്നു. വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ വശീകരിച്ചു എന്നാണ് കേസ്. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. സംശയം തോന്നിയ മാതാപിതാക്കൾ തുടർന്ന് പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

advertisement

പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ആണ് തുടർ അന്വേഷണം നടത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| MDMA മയക്കുമരുന്നുമായി കണ്ണൂരിൽ യുവാവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories