Arrest| പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; 30കാരിയെ അറസ്റ്റ് ചെയ്തു

Last Updated:

ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് 30കാരി കാമുകനൊപ്പം പോയത്

കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയും ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30) യാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്നുവിന്റെ ഭർത്താവ് ജോലി സംബന്ധമായി കേരളത്തിന് പുറത്താണ്.
ചിന്നു കഴിഞ്ഞ ഒരു വർഷത്തിലധികമായി പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങി കാമുകനോടൊപ്പം പോവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ അച്ഛൻ പുനലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി വിനോദിന്റെ നിർദേശാനുസരണം പൊലീസ് തൃശൂരിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഇത്തരം പ്രവർത്തികളിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു.
ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്
തൃശൂരിൽ അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Rape Case) പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. തളിക്കുളം സ്വദേശിന‌ിയായ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
advertisement
2012 ഡിസംബർ മാസത്തിലാണ് സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയെങ്കിലും ഭയം കാരണം കുട്ടി വിഷയം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പ്രതിയുടെ കുട്ടിയുടെ കൂടെ കളിക്കാൻ പോകാതിരുന്നതിനെ തുടർന്ന് കുട്ടിയോട് നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് വിഷയം കുട്ടിയുടെ വീട്ടുകാർ അറിയുന്നത്.
വീട്ടുകാർ പൊലീസില്‍ പരാതി കൊടുക്കാതെ മൂടിവെച്ചു. പിന്നീട് കുട്ടിയോട് അയൽവാസികളായ കുടുംബശ്രീ പ്രവർത്തകർ ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. പിന്നാലെ കുടുംബശ്രീ പ്രവർത്തകർ ഇടപെട്ട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ 2013 മാർച്ചിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
advertisement
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയ് ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
വാടാനപ്പിളളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ടി സി രാമനാഥൻ രജിസ്റ്റർ ചെയ്ത കേസ്സിൽ വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ ടി സലിലകുമാർ ആണ് ഈ കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വാടാനപ്പിളളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സിപിഒ ധനീഷ്. സി ഡി, വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സി പി ഒ അനൂപ് എന്നിവരും പ്രവർത്തിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; 30കാരിയെ അറസ്റ്റ് ചെയ്തു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement