സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെ ആദ്യത്തെയും സീ ഫുഡ് റസ്റ്റോറൻ്റാണ് തലശ്ശേരിയിലേത്. മീന്‍ കറി, പൊരിച്ച മീന്‍, ചെമ്മീന്‍ റോസ്റ്റ് എന്നിങ്ങനെ വ്യത്യസ്തമായ മീന്‍ വിഭവങ്ങള്‍ സീ ഫുഡ് റെസ്റ്റോറൻ്റിൻ്റെ പ്രത്യേകതയാണ്. ഊണും മീന്‍കറിയുമാണ് തുടക്കത്തില്‍ ലഭ്യമാവുക. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഏഴു ലക്ഷം രൂപ ഉപയോഗിച്ച് 55 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സീ ഫുഡ് കഫേ ആരംഭിച്ചത്.
അക്വാ മത്സ്യഫെഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രമ ആര്‍ മേനോന്‍ ഉദ്ഘാടന ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതി, നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ അഷറഫ്, വാര്‍ഡ് കൗണ്‍സിലര്‍ ഇ ആശ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ വി രജിത, മത്സ്യത്തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ സി പി സുമേഷ്, അനസ് ചാലില്‍, പി പി റഫീഖ്, ഋഷികേഷ് എന്നിവര്‍ പങ്കെടുത്തു.
advertisement
