ക്ഷേത്രത്തിന് അരികിലൂടെ ഒഴുകുന്ന വളപട്ടണം പുഴയുടെ കടവിലാണ് മീനൂട്ട് നടത്തുന്നത്. മാരക രോഗങ്ങള്‍ക്ക് ശാന്തിയുണ്ടാക്കാന്‍ മീനൂട്ടിലുടെ കഴിയുമെന്നാണ് വിശ്വാസം. പണ്ട് മഹാമാരികള്‍ പിടിപ്പെട്ട കാലങ്ങളില്‍ ജനങ്ങള്‍ മീനുട്ട് നടത്താമെന്ന് നേര്‍ച്ച നേരാറുണ്ടായിരുന്നു. പിന്നീട് ആങ്ങോട്ട് മീനൂട്ട് വഴിപാട് തുടർന്നു. ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം അടക്കമുളള ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന മാമാനം ദേവസ്വത്തിന് കീഴിലാണ് ഉപക്ഷേത്രമായ ചുഴലി ഭഗവതി ക്ഷേത്രം. മാമാനിക്കുന്നില്‍ എത്തുന്ന ഭൂരിഭാഗം ഭക്തരും ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മീനൂട്ട് നടത്തിയേ മടങ്ങാറുള്ളൂ.
advertisement
പുഴയില്‍ വെള്ളം കുറഞ്ഞ് തെളിമയോടെ ഒഴുകുന്ന സമയങ്ങളില്‍ നൂറുകണക്കിന് മീനുകള്‍ കൂട്ടത്തോടെയെത്തും. ഈ സമയത്താണ് മീനൂട്ട് പ്രധാനമായും നടക്കാറ്. കരിഞ്ചി, പട്ടേന്‍ തുടങ്ങിയ മത്സ്യങ്ങളാണ് പുഴ കടവില്‍ ഉളളത്. ഇവയെ പിടികൂടിയാല്‍ ദോഷം സംഭവിക്കുമെന്ന വിശ്വാസമുളളതിനാല്‍ തന്നെ ഈ മീനുകളെ ആരു പിടിക്കാറില്ല. മെയ് രണ്ടു മുതല്‍ അഞ്ചുവരെയാണ് ഈ ക്ഷേത്രത്തില്‍ പാട്ടുത്സവം. ഉത്സവകാലങ്ങളില്‍ പ്രദേശവാസികള്‍ കൂട്ടമായി മീനൂട്ടിനെത്തുക പതിവാണ്.
കേരളത്തില്‍ നിന്നും, കര്‍ണാടകത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മീനൂട്ടിനെത്തുന്നത്. സ്വയംവര പൂജയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്. കന്യകമാര്‍ ക്ഷേത്രത്തില്‍ സ്വയംവരപൂജ നടത്തിയാല്‍ വിവാഹം വേഗം നടക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും ഉദയം മുതല്‍ അസ്തമയനം വരെ ക്ഷേത്രത്തില്‍ മീനുട്ട് നടത്താനും കാണാനും നിരവധി പേരാണ് ക്ഷേത്രസന്നിധിയിലെത്തിയത്.
