വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, എന്നിവയിലെ മികവ് മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണിച്ചു.
മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം പൊലീസ് സ്റ്റേഷനും, ഒപ്പം പാലക്കാട് ജില്ലയിലെ ആലത്തൂര്‍, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, എന്നീ പൊലീസ് സ്റ്റേഷനും ഉള്‍പ്പെട്ടിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 07, 2026 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ജനസൗഹൃദ സേവനത്തിന് പൊൻതൂവൽ; കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി
