ചെറുഗദയുമായി മേലെചൊവ്വയിലും കാല്‍ടെക്‌സ് പരിസരത്തും എത്തിയ മോട്ടുവിനെ കണ്ട് ഏവരും നോക്കിനിന്നു. ട്രാഫിക് സിഗ്‌നലില്‍ മോട്ടു നിയമലംഘകരെ കാത്തുനില്‍ക്കും. ലൈന്‍ മറികടന്ന് വാഹനം നിര്‍ത്തിയവരെ കയ്യോടെ പിടികൂടി, കൈയിലെ ഗദ ഉപയോഗിച്ച് ചെറിയ അടി നല്‍കും. നിയമം പാലിച്ചവര്‍ക്ക് മധുരം നല്‍കിയും ബോധവത്ക്കരണം നടത്തി.
റോഡില്‍ കണ്ട ആനകുട്ടിയായ മോട്ടുവിനെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും കൗതുകത്തോടെ കുട്ടികളും യാത്രക്കാരും എത്തി. കേരള സംസ്ഥാന തദ്ദേശദിനാഘോഷമായ ഹാപ്പിനസ് ഫെസ്റ്റിൻ്റെ ഭാഗമായി മോട്ടോര്‍വാഹനവകുപ്പ് നടത്തുന്ന സ്റ്റാളും മോട്ടു സന്ദര്‍ശിച്ചു. കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി. പ്രജിത്ത്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ. സബിന്‍, പി. ധനേഷ്, അഖില്‍, വിവേക് രാജ് എന്നിവര്‍ പങ്കെടുത്തു.
advertisement
മോട്ടുവിനെ ഉപയോഗിച്ച് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ രസകരവും കാര്യക്ഷമവും ആക്കി പ്രയോജനപ്രദമാക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. മോട്ടുവിൻ്റെ പ്രാരംഭ മുന്നറിയിപ്പിന് ശേഷവും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിൻ്റെ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.
