സാധാരണ ഒരു ഹൈസ്‌കൂള്‍ എന്ന നിലയില്‍ നിന്ന് മാറി രാജ്യത്തിന് മാതൃകയാകുന്ന രീതിയിലുള്ള വികസനം ആര്‍ജിക്കാന്‍ കഴിഞ്ഞു എന്നതാണ് മുണ്ടേരി സ്‌കൂളിൻ്റെ പ്രത്യേകത. 1980കളിലാണ് സ്‌കൂള്‍ സ്ഥാപിതമായത്. അഞ്ച് പതിറ്റാണ്ടിനിടയില്‍ വലിയ വളര്‍ച്ചയും വികാസവും മുണ്ടേരി സ്‌കൂളിന് കൈവരിക്കാന്‍ കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനൊപ്പം പഞ്ചായത്തിലെ 14 പ്രൈമറി വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ക്ലസ്റ്റര്‍ രൂപം നല്‍കി. അതിനായി രൂപീകരിച്ച മുദ്രാ പദ്ധതി നല്ല രീതിയില്‍ വിദ്യാലയത്തെ അഭിവൃദ്ധിപ്പെടുത്തിയതിനാലാണ് ഇന്നു കാണുന്ന നേട്ടം കൈവരിക്കാനായത്.
advertisement
മുദ്ര വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മുന്‍ എം.പി. കെ.കെ. രാഗേഷ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ വിശിഷ്ടാതിഥിയായി. മുദ്ര വിദ്യാഭ്യാസ സമിതി ജനറല്‍ കണ്‍വീനര്‍ പി.പി. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യന്‍, വൈസ് പ്രസിഡൻ്റ് ടി. ഷബ്‌ന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിജു, ഉള്‍പ്പെടെ നിരവധി പേര്‍ സംസാരിച്ചു.
