പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാന ശല്യത്തിൽ വലഞ്ഞിരിക്കുന്ന ആളുകൾക്ക് സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഓഫീസ് കോംപൗണ്ടിൻ്റെ കവാടത്തോടു ചേര്‍ന്ന് 2 ഫാം ഗാര്‍ഡ് ഡിവൈസുകള്‍ സ്ഥാപിച്ചു. നിലവില്‍ ആനകള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നതു തടയുന്നതിനായി ഈ ഭാഗത്തു ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെ ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ജീവനക്കാര്‍ നിര്‍മിച്ച 2 ലൈന്‍ ഹാങ്ങിങ് സോളര്‍ തൂക്കുവേലി പരിപാലിച്ചു വരുന്നുണ്ട്.
പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ മികവുറ്റ പ്രതിരോധം തീർക്കാനാകുമെന്ന വിശ്വാസത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശന്‍, അസിസ്റ്റൻ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍ എന്നിവരുടെ നേത്യത്വത്തിലാണ് അലര്‍ട്ട് സിസ്റ്റം സ്ഥാപിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 06, 2026 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ആനശല്യത്തിന് അന്ത്യം കുറിക്കാൻ പുതിയ സാങ്കേതികവിദ്യ: ആറളത്ത് അലർട്ട് സിസ്റ്റം സ്ഥാപിച്ചു
