TRENDING:

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി 14-ാം തവണയും പയ്യന്നൂർ കോളേജ് ചാമ്പ്യന്മാർ

Last Updated:

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ പയ്യന്നൂര്‍ കോളേജ് ജേതാക്കള്‍. തുടര്‍ച്ചയായ 14 -ാം തവണയാണ് ഓവറോള്‍ ചാംപ്യന്‍മാരായത്. രണ്ടാം സ്ഥാനത്ത് തലശ്ശേരി ഗവണ്‍മെൻ്റ് ബ്രണ്ണന്‍ കോളേജ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ അന്തിമ വിജയം ഉറപ്പിച്ച് പയ്യന്നൂര്‍ ഗവണ്‍മെൻ്റ് കോളേജ്. കലോത്സവത്തില്‍ 295 പോയിൻ്റ് നേടി തുടര്‍ച്ചയായ 14-ാം തവണ പയ്യന്നൂര്‍ കോളേജ് കലാകിരീടം സ്വന്തമാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ 27 കലോത്സവങ്ങളില്‍ 24 തവണയും പയ്യന്നൂര്‍ കോളേജാണ് ചാംപ്യന്‍മാരായത്. 220 പോയിൻ്റ് നേടി തലശ്ശേരി ഗവണ്‍മെൻ്റ് ബ്രണ്ണന്‍ കോളേജ് റണ്ണറപ്പായി.
പയ്യന്നൂർ കോളേജ് ടീം 
പയ്യന്നൂർ കോളേജ് ടീം 
advertisement

169 പോയിൻ്റുമായി വിറാസ് വിളയാങ്കോട് മൂന്നാം സ്ഥാനവും ആതിഥേയരായ നെഹ്രു കോളേജ് 151 പോയിൻ്റുമായി നാലാം സ്ഥാനത്തും 146 പോയിൻ്റുമായി തോട്ടട ശ്രീ നാരായണ കോളേജ് അഞ്ചാം സ്ഥാനവും നേടി. 5 ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ 99 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 3590 മത്സരാര്‍ഥികള്‍ മാറ്റുരച്ചു. 141 ഇനങ്ങളിലാണ് മത്സരം നടന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കലോത്സവ സമാപന സമ്മേളനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ വി.വി. രമേശന്‍ അദ്ധ്യക്ഷനായി. സിനിമ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ മണി അനന്തന്‍പിള്ള, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. അശോകന്‍, സജിത്ത് പലിയേരി, ഡോ. കെ.വി. സുജിത്ത്, പ്രമോദ് വെള്ളച്ചാല്‍, നെഹ്രു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി. ദിനേശന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍, ചെയര്‍മാന്‍ നന്ദജ് ബാബു, വൈസ് ചെയര്‍മാന്‍ ദില്‍ജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. എ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കണ്ണൂർ സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി 14-ാം തവണയും പയ്യന്നൂർ കോളേജ് ചാമ്പ്യന്മാർ
Open in App
Home
Video
Impact Shorts
Web Stories