കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര കോടിയേറ്റം നടത്തി. കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സുജയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ എ പ്രദീപ് കുമാര്‍, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്‍ അനൂപ്, കേരള ഫോക് ലോര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മിനി പ്രസാദ്, കതിരൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എ സജേഷ്, കേരള ഫോക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി പി ലവ് ലിന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എന്‍ പി വിനോദ് കുമാര്‍, എ വാസു, സജ്ജീവ് മാറോളി, സത്യലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
തുടര്‍ന്ന് അങ്കത്തട്ടില്‍ തിരുവങ്ങാട് സി.വി.എന്‍. കളരി സംഘം, ഗജനാക കളരി, തിരുവനന്തപുരം മാരുതി കളരി സംഘം, മലപ്പുറം എപിഎം കളരി സംഘം എന്നിവ അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രകടനവും പൂരക്കളിയും കലാമത്സരമായി കൈകൊട്ടിക്കളിയും അരങ്ങേറി. തുടര്‍ന്ന് ഇതര സംസ്ഥാന ആയോധനാ കലാരൂപമായ 'താംഗ് അഹം യനബ', അനാര്‍ക്കലി മരയ്ക്കാര്‍ ലൈവ് ഷോയും നടന്നു.
വര്‍ഷാ വര്‍ഷം നടത്തിവരുന്ന പൊന്ന്യത്തങ്കത്തിൻ്റെ 11-ാമത് എഡിഷനാണ് തുടക്കിമിട്ടത്. കുംഭം 10,11 തീയതികള്‍ ഉള്‍പ്പെടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക ഉത്സവം നടക്കും. ഫെബ്രുവരി 16 മുതല്‍ 22 വരെയാണ് പൊന്ന്യത്തങ്കം. പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 20 ന് പൊന്ന്യം കളരി അക്കാദമി ആന്‍ഡ് മ്യൂസിയം ഉള്‍പ്പെടുന്ന 25 കോടി രൂപയുടെ സാംസ്‌കാരിക പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 22ന് സമാപന ദിനം വരെ വിവിധ സംസ്ഥാനങ്ങളിലെ കളരി സംഘങ്ങള്‍ക്ക് പുറമേ വിദേശങ്ങളില്‍ നിന്നുള്ള സംഘങ്ങളും അങ്കത്തട്ടില്‍ അണിനിരക്കും.
