TRENDING:

ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ ജീവിതവും ദർശനവും വിളിച്ചോതി പുസ്തക പ്രദർശനം

Last Updated:

ശ്രീനാരായണ ഗുരുവിൻ്റെ സ്മൃദ്ധികളുണര്‍ത്തി പുസ്തകശാല. ഗുരുദര്‍ശനങ്ങളിലേക്കും ഗുരുവിൻ്റെ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ പുസ്തകശാലയില്‍ ശ്രദ്ധ്രേയമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീനാരായണ ഗുരുവിൻ്റെ സ്മൃദ്ധികളുണര്‍ത്തി തലശ്ശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഗുരു മണ്ഡപത്തില്‍ ആരംഭിച്ച പുസ്തകശാല ഗുരുദര്‍ശനങ്ങളിലേക്കും ഗുരുവിൻ്റെ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ കൊണ്ട് ശ്രദ്ധ്രേയമായി. ഗുരു രചിച്ച ഒട്ടുമിക്ക കൃതികളും ഗ്രന്ഥശാലയിലുണ്ട്.
ജഗന്നാഥ ക്ഷേത്രത്തിലെ പുസ്തകശാല
ജഗന്നാഥ ക്ഷേത്രത്തിലെ പുസ്തകശാല
advertisement

അവക്ക് പുറമെ എം.കെ. സാനു, മുനിനാരായണ പ്രസാദ്, ടി.വി. വസുമിത്രന്‍, അശോക് കുമാര്‍, എസ്. അന്‍പൊലി, ദിവ്യ ശ്രീ ചൈതന്യസ്വാമികള്‍, വി.കെ. ഭാസ്‌ക്കരന്‍, ഗീതാ സുരാജ്, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, പ്രൊഫ. ആര്‍. വാസുദേവന്‍ പോറ്റി, വിദ്യാനന്ദ സ്വാമികള്‍, സ്വാമി ശ്രീനാരായണ തീര്‍ത്ഥര്‍, ശശീന്ദ്രന്‍ പാട്യം, സച്ചിതാനന്ദ സ്വാമികള്‍, വിനീഷ് വിശ്വം എന്നിവരുടെ ഗ്രന്ഥങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

കുമാരനാശാന്‍, മൂര്‍ക്കോത്ത് കുമാരര്‍, പ്രൊഫ. വി. സാംബശിവന്‍, പ്രൊഫ. എം.കെ. സാനു എന്നിവരുടെ പുസ്തകങ്ങളും കൂടാതെ പി.കെ.ജി.വടക്കുമ്പാടിൻ്റെ കുട്ടികളുടെ ഗുരു എന്ന കൃതിയും ഗ്രന്ഥശാലയിലുണ്ട്. ഇതിനു പുറമെ ഗുരുദേവൻ്റെ പലതരം ഫോട്ടോകളും അലങ്കാര വസ്തുക്കളും കീ ചെയിനുകളും കലണ്ടറുകളുമെല്ലാം ബുക്ക് സ്റ്റാളില്‍ ലഭ്യമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഠം ഏകോപന സമിതി പ്രവര്‍ത്തകരായ രവീന്ദ്രന്‍ മുരിക്കോളി, സുന്ദരന്‍ കല്യാട്ട് എന്നിവരാണ് ശിവഗിരിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ടുവന്നത്. ഉത്സവാഘോഷത്തിലെത്തുന്ന ഒട്ടുമിക്ക ആളുകളും ഈ പുസ്തകശാലയിലെത്തി കൗതുകത്തോടെ പുസ്തകങ്ങള്‍ നോക്കാറുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ ജീവിതവും ദർശനവും വിളിച്ചോതി പുസ്തക പ്രദർശനം
Open in App
Home
Video
Impact Shorts
Web Stories