പിന്നീടങ്ങോട്ട് വിവിധ പത്രങ്ങള്‍ക്കായി സംഭവങ്ങള്‍ പകര്‍ത്തിയും കല്ല്യാണ ഫോട്ടോകള്‍ പകര്‍ത്തിയും ശ്യാം ഫോട്ടോഗ്രഫി രംഗത്ത് സജീവമായി. ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ശ്യാം സുന്ദര്‍ മരിച്ചത്. തലശ്ശേരിയിലെ സ്റ്റുഡിയോ പരിസരത്ത് പൊതു ദര്‍ശനത്തിനെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാൻ നിരവധി പേരാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് പകരം ഭര്യ കമല വിജയന്‍, നഗരസഭ അധ്യക്ഷന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് കണ്ടിക്കല്‍ നിദ്രാ തീരം ശ്മശാനത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തി. ഒരായുസ്സിൻ്റെ നല്ലൊരു ഭാഗവും ഫിലിമില്‍ പകര്‍ത്തിയ ശ്യാം സുന്ദറിന് നാട് വിട ചൊല്ലി.
advertisement
