TRENDING:

പഴശ്ശിരാജയുടെ വീരസ്മരണകൾക്ക് പുതുജീവൻ; ഉദ്ഘാടനത്തിനൊരുങ്ങി നവീകരിച്ച പഴശ്ശി സ്മൃതി മന്ദിരം

Last Updated:

കേരള സിംഹം പഴശ്ശി രാജയുടെ സ്മരണ പുതുക്കി പണിത പഴശ്ശി സ്മൃതി മന്ദിരം.  2.64 കോടി രൂപ ചെലവാക്കിയാണ് നവീകരണ പദ്ധതി നടപ്പാക്കിയത്. പഴശ്ശി സ്മൃതി മന്ദിരം ചരിത്ര ഗവേഷണ കേന്ദ്രമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സിംഹം പഴശ്ശി രാജയുടെ സ്മരണ പുതുക്കി പണിത പഴശ്ശി സ്മൃതി മന്ദിരം നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി. മാര്‍ച്ച് 2 ന് വൈകിട്ട് 6 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി വീരമ്യത്യു വരിച്ച പഴശ്ശിരാജയുടെ പടിഞ്ഞാറെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മട്ടന്നൂര്‍ നഗരസഭയാണ് സ്മൃതി മന്ദിരം നിര്‍മ്മിച്ചത്.
പഴശ്ശി രാജ സ്മൃതി മന്ദിരം
പഴശ്ശി രാജ സ്മൃതി മന്ദിരം
advertisement

പഴശ്ശി സ്മൃതി മന്ദിരം ചരിത്ര ഗവേഷണ കേന്ദ്രമാക്കുക ലക്ഷ്യമിട്ട് മന്ദിരത്തോട് ചേര്‍ന്ന് നഗരസഭ കൂടുതല്‍ സ്ഥലം വാങ്ങുകയും ടൂറിസം വകുപ്പിൻ്റെ സഹകരണത്തോടെ നവീകരണം നടത്തുകയും ചെയ്തു. 2.64 കോടി രൂപ ചെലവാക്കിയാണ് നവീകരണ പദ്ധതി നടപ്പാക്കിയത്. പഴശ്ശിരാജയുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന കുളം നവീകരിക്കുകയും കുളത്തിന് മുകളില്‍ നിര്‍മ്മിച്ച സ്മൃതി മന്ദിരം പുതുക്കി പണിയുകയും ആംഫി തിയ്യറ്റര്‍, വിശ്രമ കേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, ഫുഡ് കോര്‍ട്ട് എന്നിവ നിര്‍മ്മിക്കുകയാണ് പദ്ധതി. വീട്ടിത്തടിയില്‍ നിര്‍മിച്ച പഴശ്ശിരാജാ പ്രതിമയും പഴശ്ശി ചരിത്രവുമായി ബന്ധപ്പെട്ട പോരാട്ട വീര്യത്തിൻ്റെ ചുമര്‍ ചിത്രങ്ങളും സ്മൃതി മന്ദിരത്തിലുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പഴശ്ശിരാജയുടെ വീരസ്മരണകൾക്ക് പുതുജീവൻ; ഉദ്ഘാടനത്തിനൊരുങ്ങി നവീകരിച്ച പഴശ്ശി സ്മൃതി മന്ദിരം
Open in App
Home
Video
Impact Shorts
Web Stories