സാധാരണക്കാരുടെ കീശ കാലിയാക്കുന്ന വിലയ്ക്ക് വിൽക്കുന്ന ഉൽപന്നങ്ങൾ ഗുണമേന്മ ഒട്ടും കുറയാതെ നിർമ്മിച്ച് മിതമായ വിലക്ക് വിപണിയിൽ എത്തിക്കുക എന്നാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. ഇതിന് വേണ്ടിയുള്ള പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.
advertisement
പുസ്തകത്താളുകളിൽ നിന്നും ക്ലാസ് മുറിയിൽ നിന്നും ലഭിക്കുന്ന അറിവിന് ഒപ്പം പ്രായോഗിക പരിശീലനവും ലഭ്യമാകുന്നതാണ് പദ്ധതി. ഒരു ഉത്പന്നം നിർമ്മിക്കുന്നതും, വിലയിടുന്നതും, മാർക്കറ്റിങ്ങ് തന്ത്രങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിയും. കൊമേഴ്സ് വിദ്യാർത്ഥികൾക്ക് അവരുടെ പാഠ്യവിഷയത്തോട് കൂടുതൽ അടുക്കുന്നതിനും സാമ്പത്തിക ശാസ്ത്ര ക്ലാസുകളിൽ നിന്ന് കേട്ട് പരിചയിച്ച കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അതു വഴി വിഷയത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും പദ്ധതി സഹായം ആകുമെന്ന് പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് കെ പറഞ്ഞു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യം ഈ പരിപാടിക്കുണ്ട്. കൊവിഡിന്റെ കാലത്ത് വീട്ടിൽ ഒറ്റപ്പെടുകയും, മൊബെൽ ഫോണിലേക്കും മറ്റും ചുരുങ്ങിയ കുട്ടികളെ സമൂഹത്തിന് ഉപകാരമുള്ള പ്രവർത്തനങ്ങൾ നടത്തുന്നവരാക്കി മാറ്റുന്നതിന് സാധിക്കുന്ന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
Also Read- സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് സ്വന്തം ചിലവിനുള്ള പണം കണ്ടെത്തുന്ന രീതികളെ സംബന്ധിക്കുന്ന കാര്യങ്ങളും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പരിചയപ്പെടുത്തി.
സ്വാശ്രയ സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും വേണ്ട പരിശീലനം ബദൽ ജീവിത പഠനകേന്ദ്രം ചാലക്കുടി ഡയറക്ടർ പ്രൊഫ. വർഗ്ഗീസ് പോൾ കുട്ടികൾക്ക് നൽകി.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യം ഈ പരിപാടിക്കുണ്ട്. കൊവിഡിൻ്റെ കാലത്ത് വീട്ടിൽ ഒറ്റപ്പെടുകയും, മൊബെൽ ഫോണിലേക്കും മറ്റും ചുരുങ്ങിയ കുട്ടികളെ സമൂഹത്തിന് ഉപകാരമുള്ള പ്രവർത്തനങ്ങൾ നടത്തുന്നവരാക്കി മാറ്റുന്നതിന് സാധിക്കുന്ന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.