കോഴിക്കോട് മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ കാന്റീന്‍ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മര്‍ദ്ദനമേറ്റ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിയെ കാന്റീന്‍ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ബാലുശ്ശേരി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ കാന്റീനില്‍ വെച്ചാണ് സംഭവം നടന്നത്.
സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്റര്‍വെല്‍ സമയത്ത് രണ്ട് രൂപയുടെ മിഠായി വാങ്ങിക്കാനാണ് വിദ്യാര്‍ഥി കാന്റീനില്‍ എത്തിയത്. എന്നാല്‍ കാന്റീനിലെ തിരിക്കിനിടയില്‍പ്പെട്ട വിദ്യാര്‍ഥി റാക്കിന്റേയും ചുമരിന്റേയും ഇടയില്‍ കുടുങ്ങി. ഇതിനിടെ കള്ളന്‍ എന്നു വിളിച്ചുകൊണ്ട് കാന്റീന്‍ ജീവനക്കാരന്‍ കയ്യില്‍ കയറിപിടിക്കുകയായിരുന്നു.
കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മര്‍ദ്ദനമേറ്റ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വൈകീട്ട് വീട്ടില്‍ എത്തിയ കുട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് സ്‌കൂളിലുണ്ടായ സംഭവം കുട്ടി പറഞ്ഞത്. വീട്ടില്‍ എത്തിയത് മുതല്‍ കുട്ടി കടുത്ത മാനസിക പ്രയാസത്തില്‍ ആണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
advertisement
പരിക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. രക്ഷിതാക്കളുടെ പരാതിയില്‍ ബാലുശ്ശേരി പോലീസ് ഐപിസി 341, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2022 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ കാന്റീന്‍ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി