നാല് എസ്.സി. വിഭാഗം ഉള്‍പ്പെടെ ജില്ലയില്‍ ആകെ 28 ഗ്രൂപ്പുകളെയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 5.5 മീറ്റര്‍ വിസ്തൃതിയില്‍ മുള കൊണ്ട് റാക്ക് നിര്‍മിച്ച്, ഒരു മീറ്റര്‍ നീളമുള്ള കമ്പക്കയറുകളില്‍ കല്ലുമ്മക്കായ വിത്ത് തുന്നിപ്പിടിപ്പിച്ച് റാക്കുകളില്‍ കെട്ടിവെച്ചാണ് കൃഷി നടത്തുന്നത്.
മൂന്ന് മുതല്‍ അഞ്ച് മാസമാണ് കൃഷിയുടെ വളര്‍ച്ചക്കാലം. വളപ്പട്ടണം പുഴയില്‍ കൃഷി നടത്തുന്ന എസ്.ആര്‍. കല്ലുമ്മക്കായ ഗ്രൂപ്പും എഫ്.എം. ഗ്രൂപ്പും ചേര്‍ന്നാണ് ജില്ലാതല വിളവെടുപ്പ് സംഘടിപ്പിച്ചത്. കല്ലുമ്മക്കായ കൃഷി മുഖേന തീരദേശ മേഖലയിലെ മത്സ്യകര്‍ഷക കൂട്ടായ്മകള്‍ക്ക് സ്ഥിരവരുമാനവും സ്വയംതൊഴില്‍ സാധ്യതകളും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 05, 2026 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കല്ലുമ്മക്കായ കൊയ്ത്ത് തുടങ്ങി: ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തീരദേശത്ത് പുതിയ തൊഴിൽ വിപ്ലവം
