തലശ്ശേരി ടൗണ്‍ ബാങ്ക് ബാങ്ക്വിറ്റ് ഹാളില്‍ നടത്തിയ ആഘോഷ പരിപാടി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. അഭയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാലിയില്‍ മുഹമ്മദ് ഹാജി അധ്യക്ഷനായി. ജന സിക്രട്ടറി എ.പി. മുഹമ്മദ് അജ്മല്‍ സ്വാഗതം പറഞ്ഞു.
പന്ത്രണ്ടാം വാര്‍ഷിക ആഘോഷത്തിൻ്റെ ഭാഗമായി വിവിധ മേഖലയില്‍ സമര്‍പ്പിത ജീവിതം നയിക്കുന്ന 12 പേരെ ആദരിച്ചു. ഡോ. സലീം കണ്ണൂര്‍, ജലറാണി, ഉമ്മര്‍ കൂട്ടുമുഖം, മൊയ്തു തലശ്ശേരി, ബേബി സുധ, റയീസ് മാടപ്പിടിക, പി. പി. സുലൈമാന്‍ ഹാജി പാനൂര്‍, അയൂബ് ചക്കരക്കല്‍, ഡോ. മുസ്തഫ, സൗദ ഇ.കെ. കതിരൂര്‍, സുബൈദ നാലുപുരക്കല്‍, വി.എം. ഹാശിം എന്നിവരെയാണ് ആദരിച്ചത്.
advertisement
മാരക അസുഖമായി മലബാര്‍ കാന്‍സര്‍ സെൻ്ററിലെത്തിയ ആര്‍ക്കും വിശന്നിരിക്കേണ്ടി വന്നിട്ടില്ല. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമേകാന്‍ എന്നും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി അഭയ ഫൗണ്ടേഷന്‍ നിലകൊണ്ടിട്ടുണ്ട്.
