മഹാനായ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു മലബാറില്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഈ ജഗന്നാഥൻ്റെ മണ്ണ്. 1908 ല്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിന് ഗുരു തന്നെ ജഗന്നാഥനെന്ന് പേര് നല്‍കി. തലശ്ശേരിയുടെ സാമൂഹിക നവീകരണത്തിൻ്റെയും മാറ്റത്തിൻ്റെയും അടയാളമാണ് ജഗന്നാഥ ക്ഷേത്രം.
വര്‍ക്കല ശിവഗിരി മഠത്തിൻ്റെ കീഴില്‍ നിക്ഷിപ്തമായ ക്ഷേത്രത്തില്‍, എട്ട് രാപ്പകലുകള്‍ നീണ്ട ഉത്സവം കൂടി നിന്നവര്‍ക്കുള്ള സന്ദേശം കൈമാറി പരിസമാപ്തി കുറിച്ചു. സമാപന ദിവസം വൈകിട്ട് താലപ്പൊലിയേന്തിയ ബാലികമാരുടേയും മുത്തുക്കുട, നാദസ്വരം എന്നിവയുടെ അകമ്പടിയോടെയും നടന്ന ആറാട്ട് എഴുന്നള്ളത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം ആകാശത്ത് വര്‍ണ്ണദീപങ്ങള്‍ വാരിവിതറിയ അതിഗംഭീര കരിമരുന്ന് പ്രയോഗം നടന്നു. ജനസാഗരത്തെ സാക്ഷിയാക്കി അടുത്ത വര്‍ഷം വീണ്ടും ഒത്തു ചേരാം എന്ന വാക്കും നല്‍കി എല്ലാവരും പിരിഞ്ഞു.
advertisement