പ്രൌഢഗംഭീരമായ ക്ഷേത്രത്തില്‍ ഒന്നരയടി പൊക്കമുള്ള കൃഷ്ണശിലയിലുള്ള വിഗ്രഹം... ഇരുകൈകളിലും വെണ്ണയുമായി നില്‍ക്കുന്ന നവനീത കൃഷ്ണൻ. ഒപ്പം വൈദ്യനാഥന്‍ എന്ന ഭാവത്തില്‍ ശ്രീ പരമേശ്വരനെയും ക്ഷേത്രത്തില്‍ ആരാധിച്ചു പോരുന്നു. മലയാളത്തിൻ്റെ പ്രശസ്ത കവി ചെറുശ്ശേരി നമ്പൂതിരി തൻ്റെ കൃഷ്ണഗാഥ രചിച്ച് ഭഗവാന് സമര്‍പ്പിച്ചത് ഈ ക്ഷേത്രത്തില്‍ വച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ആദ്യാക്ഷരം കുറിക്കാൻ ഇവിടെ എത്തുന്ന കുരുന്നുകളും ഏറെയാണ്.
advertisement
കേരളീയ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രം നൂറ്റാണ്ടുകള്‍ക്കിപ്പുറവും പ്രൗഢിയുടെ പ്രതീകമാണ്. മുന്‍പ് ചിറക്കല്‍ രാജാക്കന്മാരുടെ പ്രധാന ആരാധനാലയമായിരുന്ന ഈ ക്ഷേത്രം നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിൻ്റെ കീഴിലാണ്. ചെറുശ്ശേരി നമ്പൂതിരിയുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ നിറഞ്ഞ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തെ, ചെറുശ്ശേരി സ്മാരകമാക്കി ഉയര്‍ത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
