സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരെല്ലാം ബംഗ്ലാവിലെ സ്ഥിരം അതിഥികളായിരുന്നു.160 വര്‍ഷത്തെ പഴക്കമുള്ള ബംഗ്ലാവില്‍ 22 മുറികളുണ്ട്. ഇതില്‍ എട്ട് മുറികളാണ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നത്. ഈ മുറികളില്‍ ഒരെണ്ണം ഇപ്പോഴും അറിയപ്പെടുന്നത് സീതാറാം യെച്ചൂരി റൂം എന്നാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ജില്ലാ ജഡ്ജിയായിരുന്ന റാവു ബഹദൂര്‍ ടി.വി. നാരായണന്‍ നായരാണ് തലശ്ശേരി മേലൂരില്‍ ഈ ബംഗ്ലാവ് പണിതത്. ജഡ്ജിയുടെ അവകാശികളില്‍ നിന്ന് 1979ല്‍ ചാത്തോത്ത് കെ.പി.എന്‍. നാരായണന്‍ ഈ ബംഗ്ലാവ് വാങ്ങി, പിന്നീട് അദ്ദേഹത്തിൻ്റെ മൂത്തസഹോദരനും സ്വാതന്ത്ര്യ സമര സേനാനിയുമായ രൈരു നായര്‍ ഈ ബംഗ്ലാവ് വാങ്ങുകയായിരുന്നു. നിലവില്‍, രൈരു നായരുടെ മക്കള്‍ ഈ ബംഗ്ലാവ് ഹെറിട്ടേജ് ഹോം ആക്കി മാറ്റി സംരക്ഷിച്ചു പോരുന്നു.
advertisement
2023ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദി. ഹെറിട്ടേജ് 1866 @ ജഡ്ജി ബംഗ്ലാവ്' എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്തു. പരമ്പരാഗത കേരള ശൈലിയിലുളള വാസ്തുവും പുരാതന ഫര്‍ണിച്ചറുകളും ഈ ഭവനത്തിന് പ്രൗഢി ഏകുന്നു.
