TRENDING:

പാരമ്പര്യ പ്രൗഢിയോടെ പത്ത് അടയ്ക്ക തൂണുകൾ; നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഒരുങ്ങി

Last Updated:

നീലിയുടെ കളിയാട്ടത്തിനായി നീലിയാര്‍ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. 20000 പഴുത്ത അടയ്ക്കകള്‍ കൊണ്ട് അലങ്കാര തൂണുകള്‍ നിര്‍മ്മിച്ചു. ഗ്രാമീണ കാര്‍ഷിക സംസ്‌കൃതിയുടെ പൈതൃകം വിളിച്ചോതിയാണ് അടയ്ക്ക തൂണുകള്‍ ഒരുക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നീലിയാര്‍ ഭഗവതിയുടെ കളിയാട്ടത്തിൻ്റെ വരവറിയിച്ച് നീലിയാര്‍ കോട്ട അണിഞ്ഞൊരുങ്ങി. 'നീലിയാര്‍ കോട്ട'യെന്ന പേരില്‍ പ്രസിദ്ധമായ മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ 20000 പഴുത്ത അടയ്ക്കകള്‍കൊണ്ട് അലങ്കാര തൂണുകള്‍ നിര്‍മ്മിച്ചു. ക്ഷേത്രത്തിലെ വര്‍ഷം തോറും നടക്കുന്ന കളിയാട്ടത്തിൻ്റെ ആചാരപ്രകാരമാണ് അടയ്ക്ക തൂണുകള്‍ ഒരുക്കിയത്. ഗ്രാമീണ കാര്‍ഷിക സംസ്‌കൃതിയുടെ പൈതൃകം വിളിച്ചോതുന്ന അടയ്ക്ക തൂണുകള്‍ കാഴ്ചകാര്‍ക്ക് നവ്യാനുഭവമാണ്.
നീലിയാര്‍ ഭഗവതി ക്ഷേത്രത്തിലെ 20000 അടയ്ക്കകൾ കൊണ്ട് തയ്യാറാക്കിയ അടയ്ക്ക തൂണുകൾ
നീലിയാര്‍ ഭഗവതി ക്ഷേത്രത്തിലെ 20000 അടയ്ക്കകൾ കൊണ്ട് തയ്യാറാക്കിയ അടയ്ക്ക തൂണുകൾ
advertisement

ഗ്രാമങ്ങളിലെ കവുങ്ങുകളില്‍ നിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടയ്ക്ക കുലകള്‍ പൊളിച്ച്, നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിര്‍മാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തില്‍ രണ്ടാംനാളിലാണ് അടക്കാതൂണുകളുടെ നിര്‍മാണം തുടങ്ങുന്നത്. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തില്‍ ഒത്തുകൂടുന്ന സ്ത്രീകളാണ് അടയ്ക്ക തൂണ്‍ നിര്‍മ്മാണത്തിൻ്റെ മേല്‍നോട്ടം വഹിക്കുന്നത്. അടക്കകള്‍ കുലയില്‍ നിന്ന് പറിച്ചെടുത്ത്, തരംതിരിച്ച്, ചരടില്‍ കോര്‍ത്ത് ക്ഷേത്ര തൂണുകളില്‍ വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്. കളിയാട്ടത്തിൻ്റെ മൂന്നാം ദിനത്തില്‍ രാത്രിയോടെ പൂര്‍ത്തിയാകുന്ന ഈ തൂണുകള്‍, നാലാം നാളില്‍ എത്തുന്നവര്‍ക്ക് നയനമനോഹര കാഴ്ച സമ്മാനിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാലമ്പലത്തിന് മുന്നിലെ തിരുസന്നിധിയില്‍ പത്ത് അടയ്ക്ക തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കുന്നത്. ഇത് ആസ്വദിക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധി പേര്‍ ക്ഷേത്രത്തില്‍ എത്താറുണ്ട്. ഫെബ്രുവരി 11 നാണ് നീലിയാര്‍ ഭഗവതിയുടെ തിരുമുടി നിവരല്‍ ചടങ്ങ് നടക്കുക.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പാരമ്പര്യ പ്രൗഢിയോടെ പത്ത് അടയ്ക്ക തൂണുകൾ; നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഒരുങ്ങി
Advertisement
Open in App
Home
Video
Impact Shorts
Web Stories