TRENDING:

പതിവ് തെറ്റിയില്ല, ഇത്തവണയും അയ്യപ്പ ഭക്തര്‍ക്ക് അന്നദാനം ഒരുക്കി തിരുവങ്ങാട് അയ്യപ്പ സേവാസംഘം

Last Updated:

തലശ്ശേരിയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് അന്നദാനം ഒരുക്കി തിരുവങ്ങാട് അയ്യപ്പ സേവാസംഘം. വര്‍ഷങ്ങളായി മണ്ഡലകാലത്തെ 41 ദിവസവും അയ്യപ്പ സേവാസംഘം അന്നദാനം നല്‍കാറുണ്ട്. ഡിസംബര്‍ 25 വരെ അന്നദാനം തുടരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മണ്ഡലകാലം ആരംഭിച്ചതോടെ തലശ്ശേരി തിരുവങ്ങാട് അയ്യപ്പ സേവാസംഘത്തിൻ്റെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തര്‍ക്കുള്ള അന്നദാന വിതരണം തുടങ്ങി. മണ്ഡല കാലത്ത് അയ്യപ്പഭക്തര്‍ക്ക് അന്നദാനം നടത്തുന്ന പതിവുതെറ്റിക്കാതെയാണ് അയ്യപ്പ സേവാ സംഘം ഈ വര്‍ഷവും അന്നദാനം തുടങ്ങിയത്. ഡിസംബര്‍ 25 വരെ ഇവിടെ എത്തുന്ന ഓരോ ഭക്തനും ആഹാരം ലഭ്യമാക്കും.
അയ്യപ്പ  സേവ സംഘത്തിന്റെ അന്നദാനം
അയ്യപ്പ  സേവ സംഘത്തിന്റെ അന്നദാനം
advertisement

സി.കെ. ശ്രീനിവാസന്‍ ഭദ്രദീപം തെളിയിച്ചാണ് അന്നദാന ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. കൊളക്കോട്ട് ചന്ദ്രശേഖരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അന്നദാന വിതരണ ഉദ്ഘാടനം കെ പ്രമോദ് ധര്‍മ്മടം നിര്‍വഹിച്ചു. അയ്യപ്പ സേവാ സംഘം പ്രസിഡൻ്റ് കെ.എം.ധര്‍മ്മപാലന്‍ അധ്യക്ഷനായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദൂര ദേശങ്ങളില്‍ നിന്നും അമ്പല ദര്‍ശനം നടത്തി ശബരിമലയിലേക്ക് യാത്ര തിരിക്കുന്ന അയ്യപ്പന്മാര്‍, ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയിലെത്തുന്ന അയ്യപ്പന്മാര്‍ എന്നിങ്ങനെ അയ്യപ്പന്മാര്‍ക്കും വിശ്വാസികള്‍ക്കും വിശപ്പകറ്റാനായി വര്‍ഷങ്ങളായി അയ്യപ്പ സേവാസംഘം അന്നദാനം നടത്തിവരുന്നുണ്ട്. ഇത്തവണയും മുടക്കമില്ലാതെ 41 നാളും ഭക്തര്‍ക്കായി അന്നദാനം നടത്താനാകുമെന്ന സന്തോഷത്തിലാണ് അയ്യപ്പസേവാസംഘം. വിശ്വാസികള്‍ക്ക് കഞ്ഞി വിതരണം സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരവും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പതിവ് തെറ്റിയില്ല, ഇത്തവണയും അയ്യപ്പ ഭക്തര്‍ക്ക് അന്നദാനം ഒരുക്കി തിരുവങ്ങാട് അയ്യപ്പ സേവാസംഘം
Open in App
Home
Video
Impact Shorts
Web Stories