TRENDING:

വിഷുവിനെ വരവേൽക്കാൻ കണ്ണൂരിൽ കൈത്തറി വസന്തം; പൊലീസ് മൈതാനത്ത് മേളയ്ക്ക് തുടക്കമായി

Last Updated:

വിഷു വിപണി കീഴടക്കാന്‍ ഒരുങ്ങി കൈത്തറിമേള. 50 സഹകരണസംഘങ്ങളുടെ വിവിധ ഉത്പ്പന്നങ്ങളുമായി കണ്ണൂര്‍ പോലീസ് മൈതാനത്ത് നടക്കുന്ന മേള 14-ന് സമാപിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിഷുവിൻ്റെ വരവറിയിച്ച് കൈത്തറി മേള. കേരള സര്‍ക്കാരിൻ്റെയും കൈത്തറി ഡയറക്ടറേറ്റിൻ്റെയും ജില്ലാ വ്യവസായകേന്ദ്രത്തിൻ്റെയും കൈത്തറിവികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനത്ത് കൈത്തറി പ്രദര്‍ശന വില്പന മേളയ്ക്ക് തുടക്കമായി. കൈത്തറി മേഖലയിലെ 50 സഹകരണസംഘങ്ങളുടെ വിവിധ ഉത്പ്പന്നങ്ങള്‍ ക്രോഡീകരിച്ചാണ് മേള നടത്തുന്നത്.
കൈത്തറി മേള
കൈത്തറി മേള
advertisement

പങ്കെടുക്കുന്ന കൈത്തറി സംഘങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഓരോ ആയിരം രൂപയുടെ ബില്ലിനും നറുക്കെടുപ്പിലൂടെ ദിവസവും മൂന്ന് ഭാഗ്യശാലികള്‍ക്ക് 1000 രൂപ വിലമതിക്കുന്ന കൈത്തറിവസ്ത്രങ്ങള്‍ സമ്മാനമായി നല്‍കും. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ടാറും കൈത്തറി വികസനസമിതി കണ്‍വീനറുമായ കെ.പി. ഗിരീഷ് കുമാര്‍ കൈത്തറി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിസന്ധിയിലാകുന്ന കൈത്തറി മേഖലയെ ഉയര്‍ത്തി കൊണ്ടുവരിക ലക്ഷ്യമിട്ടാണ് മേള ഒരുക്കിയത്. മേള 14-ന് സമാപിക്കും. ജില്ലാ വ്യവസായകേന്ദ്രം മാര്‍ക്കറ്റിങ് അസിസ്റ്റൻ്റ് ബോബി അഗസ്റ്റിന്‍, കൈത്തറി വികസനസമിതി അംഗങ്ങളായ കെ.വി. സന്തോഷ് കുമാര്‍, വി.കെ. വിജയന്‍, എം. സുജേഷ് എന്നിവര്‍ പങ്കെടുത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
വിഷുവിനെ വരവേൽക്കാൻ കണ്ണൂരിൽ കൈത്തറി വസന്തം; പൊലീസ് മൈതാനത്ത് മേളയ്ക്ക് തുടക്കമായി
Open in App
Home
Video
Impact Shorts
Web Stories