എയർപോർട്ടിൽ നിന്നും പരിശോധന ഒഴിവാക്കി സ്വർണം പുറത്ത് എത്തിച്ചു നൽകിയത് അബ്ദുൾ സലാമും, അബ്ദുൾ ജലീലും ചേർന്നാണെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. ഇന്നോവ കാറിൽ സ്വർണവുമായി കടന്നത് മുക്കം സ്വദേശി നിസാറും, മലപ്പുറം സ്വദേശി ഫസലുമായിരുന്നു.
ഡി.ആർ.ഐ സംഘത്തെ വാഹനം ഇടിപ്പിച്ച ശേഷം ഓടി രക്ഷപ്പെട ഫസലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.ആറ് കവറുകളിലായി മൂന്നര കിലോ സ്വർണമാണ് സംഘത്തിൽ നിന്നും പിടി കൂടിയത്. സ്വർണം ആർക്കു വേണ്ടിയാണ് എത്തിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
advertisement
വിമാനത്താവളത്തിൽ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘമാണ് എയർപോർട്ട് റോഡിൽ വച്ച് ഡിആർഐ സംഘത്തിനു നേരെ അക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെതത്തിയ ഡിആർഐ സംഘം ഇന്നോവകാറിന് കൈ കാട്ടിയപ്പോൾ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഡിആർഐ ഓഫീസർ ആൽബർട്ട് ജോർജ്ജ്, ഡ്രൈവർ നജീബ് എന്നിവർക്ക് പരിക്കേറ്റു.