കരിപ്പൂര്‍: ഞായറാഴ്ച രാവിലെ ഡി.ആർ.ഐ സംഘത്തെ വാഹനമിടിച്ച ശേഷം കടത്താൻ ശ്രമിച്ചത് മൂന്നര കിലോ സ്വർണ്ണം. ആറു കവറുകളിലായിട്ടാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. നാലു കവറുകൾ സ്വർണ്ണ കടത്ത് സംഘം സഞ്ചരിച്ച ഇന്നോവ കാറിൽ നിന്ന് കണ്ടെടുത്തു.
ഒരാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാൾ സമീപത്തെ പാടത്തേക്ക് വലിച്ചെറിഞ്ഞ രണ്ട് കവറുകൾ പിന്നിട് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റാണ് ഇന്നലെ രാത്രി വൈകി രേഖപ്പെടുത്തിയത്. എയർപോർട്ടിലെ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ നാലുപേർ ഡി.ആർ.ഐ സംഘത്തിന്റെ കസ്റ്റഡിയിലാണ്.
അതേസമയം സ്വർണ്ണ കടത്ത് സംഘം വാഹനമിടിപ്പിച്ച് പരുക്കേൽപ്പിച്ച രണ്ട് ഡി.ആർ.ഐ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ സ്വകാര്യശുപത്രിയിൽ ചികിത്സയിലാണ്. കാലുകൾക്ക് സാരമായ പരുക്കേറ്റ ഒരാളിൻ്റെ സർജറി ഇന്ന് നടക്കും. സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.