കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; പരിശോധിക്കാൻ എത്തിയ DRI സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം
- Published by:user_49
- news18-malayalam
Last Updated:
ഡിആര്‍ഐ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് സ്വർണ്ണ കടത്ത് സംഘം ഇടിച്ച് തെറിപ്പിച്ചു
ഇന്ന് രാവിലെ ഒൻപത് മണിയോടെ കരിപ്പൂർ എയർപോർട്ടിലായിരുന്നു നാടകീയ സംഭവങ്ങൾ. സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡിആര്‍ഐ സംഘം കരിപ്പൂരിലെത്തി. സ്വര്‍ണം കടത്ത് സംഘം സഞ്ചരിച്ച ഇന്‍ന്നോവാ കാർ തടഞ്ഞ് പിടികൂടാനായിരുന്നു ശ്രമം. ഇതിനിടയിൽ ഡിആര്‍ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് സ്വർണ്ണ കടത്ത് സംഘം ഇടിച്ച് തെറിപ്പിച്ചു.
പിന്നാലെ നിയന്ത്രണം വിട്ട ഇന്നോവ സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ ഡി.ആർ.ഐ.യുടെ മറ്റൊരു സംഘം സ്വർണ്ണ കടത്തിൽ ഉൾപ്പെട്ട മലപ്പുറം സ്വദേശി നിസാറിനെ കസ്റ്റഡിയിൽ എടുത്തു. ഒപ്പം ഉണ്ടായിരുന്ന ഒരാൾ കയ്യിലുണ്ടായിരുന്ന സ്വർണ്ണ സമീപത്തെ പാടത്തേയ്ക്ക് എറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.
ഈ സ്വർണ്ണം കണ്ടെത്തുവാനുള്ള പരിശോധന തുടരുകയാണ്. വാഹനം ഇടിച്ച് പരുക്കേറ്റ രണ്ട് ഡി.ആർ.ഐ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ സ്വകാര്യശുപത്രിയിൽ ചികിത്സയിലാണ്. ഡി.ആർ.ഐയുടെ പരാതിയിൽ സംഭവത്തിൽ കൊലപാതക ശ്രമത്തിന് കോണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.
Location :
First Published :
September 06, 2020 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; പരിശോധിക്കാൻ എത്തിയ DRI സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം