ടൈഗർ സമീറിന്റെ തോക്കും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് എയർ ഗണ്ണും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തത്. ആവശ്യമാകുന്ന ഘട്ടത്തിൽ വീണ്ടും ഹാജരാകണമെന്ന നിബന്ധനയോടെയാണ് ഇയാളെ വിട്ടയച്ചത്.
ഐപിസി 153 പ്രകാരം സമീറിനെതിരെ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തോക്കുമേന്തി കുട്ടികൾക്ക് അകമ്പടിയായി നടക്കുന്ന ടൈഗർ സമീറിന്റെ വീഡിയോ വൈറലായതിന് പിന്നാലെ വൈകീട്ട് നേരിട്ട് ഹാജരാകാൻ സമീറിനോട് ആവശ്യപ്പെടുകയായിരുന്നു.
advertisement
Also Read- വിദ്യാര്‍ഥികളെ നായ്ക്കളിൽനിന്ന് രക്ഷിക്കാൻ തോക്കെടുത്ത് കാവലിനിറങ്ങി രക്ഷിതാവ്
കസ്റ്റഡിയിലെടുത്ത എയർ ഗൺ വിദഗ്ധ പരിശോധന നയ്ക്ക് അയക്കും. വ്യാഴാഴ്ച രാവിലെയാണ് മകളുൾപ്പടെയുള്ള കുട്ടികൾക്ക് തെരുവു പട്ടികളിൽ നിന്ന് സംരക്ഷണ മേകി സമീർ തോക്കുമായി റോഡിലിറങ്ങിയത്. തെരുവുപട്ടികൾക്കെതിരെ പൊതുജനത്തെ തോക്കെടുക്കാൻ പ്രേരിപ്പിച്ചെന്നു കാട്ടി ഇന്നു രാവിലെ ബേക്കൽ പൊലീസ് സമീറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ പട്ടി കടിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് അകമ്പടിയായി തോക്കുമായി ടൈഗർ സമീർ ഇറങ്ങിയത്. 13 കുട്ടികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തോക്കുമായി സമീർ നടന്നുനീങ്ങുന്നതാണ് വീഡിയോ. വീഡിയോയിൽ തെരുവുനായ്ക്കള്‍ വന്നാല്‍ വെടിവെക്കുമെന്ന് സമീർ പറയുന്നതും കേൾക്കാം.
