ഓണ വിപണി ലക്ഷ്യമിട്ട് ജൂൺ മാസത്തിൽ തുടങ്ങിയ നരമ്പൻ കൃഷി വിളവെടുക്കാൻ തുടങ്ങിയതിൻ്റെ ആഹ്ലാദത്തിലാണ് ഇവർ മൂവരും. തരിശായി കിടന്നിരുന്ന പഞ്ചായത്ത് ഭൂമിയെ ഹരിതാഭമാക്കിയ നരമ്പൻ തോട്ടത്തിൽ നിന്ന് വിളവെടുപ്പ് തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ 4 ക്വിൻ്റലോളം നരമ്പൻ പറിച്ചെടുത്ത് വിപണിയിലെത്തിച്ചു. ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിൽ. ചിലയിടങ്ങളിൽ പൊട്ടിക്ക, ഞരമ്പൻ, നരമ്പൻ എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.
advertisement
ഓപ്പൺ പ്രിസിഷൻ ഫാമിംഗിലൂടെയാണ് കൃഷിയിടത്തിൽ വെള്ളവും വള പ്രയോഗവും നടത്തുന്നത്. പാറ പ്രദേശത്ത് 1,700 തടങ്ങളിലായി നരമ്പൻ വിളഞ്ഞ് നിൽക്കുന്നത് ഹരിതാഭമായ കാഴ്ച തന്നെ. ഹൈബ്രിഡ് നരമ്പൻ വിത്തിനമായ 6001 യു. എസ് ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു ഇതിൻ്റെ ഫലമായ പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു.