TRENDING:

കാസർഗോഡ് വീണ്ടും തെരുവുനായ ആക്രമണം; ഗൃഹനാഥന്റെ കീഴ്ച്ചുണ്ട് കടിച്ചുകീറി

Last Updated:

വീടിനു പുറകുവശത്തെ കോഴിക്കൂട്ടിൽ നിന്നുള്ള ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മധുവിനെ തെരുവു നായ അക്രമിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്ക്കന്‍റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെ കെ മധുവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വീടിനു പുറകുവശത്തെ കോഴിക്കൂട്ടിൽ നിന്നുള്ള ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മധുവിനെ തെരുവു നായ അക്രമിച്ചത്. കീഴ്ച്ചുണ്ടിനാണ് ആദ്യം കടിച്ചത്. പിന്നീട് ദേഹമാസകലം കടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു.

Also Read- മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്പരാക്രമം കാട്ടിയ നായയെ നാട്ടുകാർ പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയുടെ പലഭാഗങ്ങളിലും തെരുവ്നായയുടെ ആക്രമണം രൂക്ഷമാണ്. വളർത്തു മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തെരുവ് നായ്ക്കൾ ജനങ്ങളേയും ആക്രമിക്കുന്ന സംഭവങ്ങൾ ഏറി വരുന്നത് ഭീതി വർധിപ്പിച്ചിട്ടുണ്ട്.

advertisement

കഴിഞ്ഞ ദിവസം കാസർഗോഡ് നഗരത്തിൽ ഫൂട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന തമിഴ്നാട് സ്വദേശിക്കു നേരെ തെരുവുനായുടെ ആക്രമണം ഉണ്ടായിരുന്നു. കാഞ്ഞങ്ങാട്ട് തെരുവു നായയുടെ പരാക്രമത്തിൽ ഭയന്നോടിയ കുട്ടി വീണ് പരിക്കേറ്റിരുന്നു. കാസർഗോഡ് നഗരസഭാ പരിധിയിലും പെർള ഭാഗത്തും ഏതാനും കുട്ടികൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kasargod/
കാസർഗോഡ് വീണ്ടും തെരുവുനായ ആക്രമണം; ഗൃഹനാഥന്റെ കീഴ്ച്ചുണ്ട് കടിച്ചുകീറി
Open in App
Home
Video
Impact Shorts
Web Stories