TRENDING:

വളർത്തുനായയിൽ നിന്ന് പേവിഷബാധയേറ്റ പ്ലസ് ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Last Updated:

നാല് മാസം മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോട്: വളർത്തുനായയിൽ നിന്ന് പേവിഷബാധയേറ്റ പ്ലസ് ടു വിദ്യാർഥിനി മരിച്ചു. റാബിസ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. കടബ സർ്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു വിൻസി.
Vincy_Dog
Vincy_Dog
advertisement

വ്യാഴാഴ്ച രാവിലെയോടെ പെണ്‍കുട്ടിക്ക് തലവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും തലവേദന മാറാത്തതിനാൽ പുത്തുര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് കുട്ടിക്ക് പേവിഷബാധയേറ്റതാണെന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചത്. ഇതേ തുടർന്ന് കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാൽ വളരെ വേഗം ആരോഗ്യനില വഷളായി കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

വളർത്തു നായയിൽ നിന്നാകാം കുട്ടിക്ക് പേവിഷബാധയേറ്റതെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു. നാല് മാസം മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. ഇതില്‍ നിന്നാകാം പെണ്‍കുട്ടിക്കും റാബിസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

advertisement

തുടയിൽ നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു

കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരൺകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ആഴ്ചകൾക്ക് മുമ്പാണ് കാൽമുട്ടിന് മുകളിൽ നായ മാന്തിയത്. എന്നാൽ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും കിഷോർ കുമാറിന് ഇല്ലായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

advertisement

Also Read- ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

നൂല്‍പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് ആഴ്ചകള്‍ക്ക് മുന്‍പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കിരണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛന്‍ കരുണന്‍. അമ്മ രാധ. സഹോദരന്‍: രഞ്ജിത്.

advertisement

പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി KSRTC ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

കോട്ടയം: പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിന് സമീപം ഉണ്ടായ ദാരുണമായ സംഭവത്തിൽ മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി – ബിജി ദമ്ബതികളുടെ ഏകമകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. അപകടത്തില്‍ പ്രതിശ്രുത വരന്‍ അദ്ഭുതകരമായി രക്ഷപെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പ്രതിശ്രുത വരനൊപ്പം ബൈക്കിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബി. കെ എസ് ആർ ടി സി ബസും സ്‌കൂട്ടറും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസ് പൂവത്തുംമൂടിനു സമീപത്തുവെച്ച് സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ബസിന്‍റെ പിൻ ചക്രം സുബിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kasargod/
വളർത്തുനായയിൽ നിന്ന് പേവിഷബാധയേറ്റ പ്ലസ് ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories