TRENDING:

സ്ഥലം വാടകയ്ക്ക് നൽകാമെന്ന് കബളിപ്പിച്ച് 55 ലക്ഷം രൂപ തട്ടിയെടുത്ത ശ്രീവിദ്യയ്ക്ക് നിരവധി ബാങ്ക് അക്കൗണ്ടുകൾ

Last Updated:

റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി ശ്രീവിദ്യയ്ക്ക് (47) നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: കര്‍ണാടകയില്‍ സ്ഥലം വാടകയക്ക്  നൽകാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി ശ്രീവിദ്യയ്ക്ക് (47) നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി കര്‍ണാടക സുള്ള്യയിലെ മുഹമ്മദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ശ്രീവിദ്യ
ശ്രീവിദ്യ
advertisement

ഇതിനിടെ അന്‍വര്‍  ജാമ്യാപേക്ഷ സമര്‍പിച്ചെങ്കിലും കോടതി തള്ളി. കാനത്തൂര്‍ സ്വദേശി രാജേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കര്‍ണാടകയില്‍ 750 ഏകര്‍ സ്ഥലമുണ്ടെന്നും ഒന്നേകാല്‍ കോടി രൂപയ്ക്ക് വില്‍ക്കുമെന്നും ലീസിനാണെങ്കില്‍ 55 ലക്ഷത്തിന് തരാമെന്നും വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുത്തെന്നാണ്‌ പരാതി. 25 ലക്ഷം രൂപ അന്‍വറിന്റെ ബാങ്ക് അകൗണ്ടിലേക്കും 30 ലക്ഷം രൂപ ശ്രീവിദ്യയ്ക്ക് നേരിട്ട് കൈമാറിയെന്നുമാണ് പരാതി.

Also Read-മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തിയ 17 കിലോയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

advertisement

തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച്‌ വരികയാണ്. മുഖ്യപ്രതിയുടെ സഹോദരി അസമില്‍ ബാങ്ക് ജീവനക്കാരിയാണെന്നും ഇവരും തട്ടിപ്പില്‍ പങ്കാളിയാണെന്ന് വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. സംഘം പലയിടങ്ങളിലും തട്ടിപ്പ് നടത്തിയതായും പൊലീസ് സംശയിക്കുന്നു. ആദൂര്‍ എസ് ഐ സുധാകരന്‍ ആചാരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; കാമുകനൊപ്പം പിടിയിൽ

വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂർ പയ്യന്നൂരിൽനിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്.

advertisement

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കസബ പൊലീസിന്‍റെ സഹായത്തോടെയാണ് പയ്യന്നൂർ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കിൽനിന്ന് വായ്പയെടുത്ത നാലു ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kasargod/
സ്ഥലം വാടകയ്ക്ക് നൽകാമെന്ന് കബളിപ്പിച്ച് 55 ലക്ഷം രൂപ തട്ടിയെടുത്ത ശ്രീവിദ്യയ്ക്ക് നിരവധി ബാങ്ക് അക്കൗണ്ടുകൾ
Open in App
Home
Video
Impact Shorts
Web Stories