TRENDING:

കാസർഗോഡ് ജനറൽ ആശുപത്രിയിൽ രോഗിയുടെ മൃതദേഹം ചുമന്ന് ഇറക്കി; ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് 3 മാസം

Last Updated:

റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ചുമന്നിറക്കിയത്. ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പുതിയ ലിഫ്റ്റിന്റെ നിർമാണത്തിൽ മെല്ലെപ്പോക്കെന്നും പരാതിയുണ്ട്.
news 18
news 18
advertisement

Also Read- മന്ത്രി പങ്കെടുത്ത ചടങ്ങിനെത്താത്തതിന് കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ പിഴ

ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയുണ്ടായതായി ജില്ലാ സബ്‌ ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്കാണ് റിപ്പോർട്ട് നൽകിയത്. മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഞ്ച്, ആറ് നിലകളിലാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി തുടങ്ങി പ്രധാന വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത്. റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kasargod/
കാസർഗോഡ് ജനറൽ ആശുപത്രിയിൽ രോഗിയുടെ മൃതദേഹം ചുമന്ന് ഇറക്കി; ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് 3 മാസം
Open in App
Home
Video
Impact Shorts
Web Stories