TRENDING:

'മൂന്ന് ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകും'; 'യുപി മോഡൽ' ചികിത്സ നടത്തിയ ആൾ കാസർഗോഡ് പിടിയിൽ

Last Updated:

ഉപ്പള മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ താമസിച്ചാണ് മരുന്നുകൾ നൽകിയിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: കോവിഡ് ഭേദമാകാൻ വ്യാജ ചികിത്സ നൽകിയ ആൾ പിടിയിൽ. ഉത്തർപ്രദേശിലെ ചന്തോളി പീതകാംപൂര സ്വദേശി വിനീത പ്രസാദ്(29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. 3 ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുമെന്ന ബോർഡ് തൂക്കിയായിരുന്നു ഇയാളുടെ 'ചികിത്സ'.
യുപി മോഡൽ ചികിത്സ എന്ന പേരിലാണു മരുന്നുകൾ നൽകിയിരുന്നത്
യുപി മോഡൽ ചികിത്സ എന്ന പേരിലാണു മരുന്നുകൾ നൽകിയിരുന്നത്
advertisement

ഉപ്പള മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ താമസിച്ചാണ് മരുന്നുകൾ നൽകിയിരുന്നത്. യുപി മോഡൽ ചികിത്സ എന്ന പേരിലാണു മരുന്നുകൾ നൽകിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു വിൽപന ഏറെയും നടന്നത്. ഇതിനകം നിരവധി പേർ ഇയാളുടെ പക്കൽ നിന്നും മരുന്ന് വാങ്ങിയതായാണ് സംശയം.

ഇയാൾ താമസിച്ച സ്ഥലത്തു നിന്നും ഒട്ടേറെ മസാലക്കൂട്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിലാണ് അറസ്റ്റ്. അതേസമയം, വിനീത് പ്രസാദിന്റെ മരുന്ന് കഴിച്ച ഒരാളെ പോലും പൊലീസിന് കണ്ടെത്താനായിട്ടില്ല.

advertisement

ഓഗസ്റ്റ് 15നാണു വിനീത് പ്രസാദ് ജില്ലയിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ തലമുടി മുറിച്ചു; യുവാവ് പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ തലമുടി മുറിച്ചുമാറ്റിയ യുവാവ് അറസ്റ്റിൽ. പീരുമേട് കരടിക്കുഴി എ വി ടി എസ്റ്റേറ്റിലെ സുനിൽ (23) ആണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽവാസിയായ പെൺകുട്ടിയോട് സുനിൽ പ്രണയാഭ്യർത്ഥനയുമായി എത്തുകയായിരുന്നു. പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതോടെ തർക്കമായി. തർക്കിച്ച് അടുത്തെത്തിയ പ്രതിയോട് കയ്യിൽ കിട്ടിയ കത്രികയെടുത്ത് പെൺകുട്ടി പ്രതിരോധിച്ചതായും പെൺകുട്ടിയുടെ കയ്യിൽ നിന്നും ഇയാൾ ബലമായി കത്രിക പിടിച്ചു വാങ്ങി തലമുടി മുറിച്ചെടുക്കുകയായിരുന്നു എന്നുമാണ് പീരുമേട് പോലീസ് നൽകുന്ന വിവരം.

advertisement

Also Read-ഹൈദരാബാദ് ഡോക്ടറുടെ ബലാത്സംഗകേസ്; സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ അടക്കം 38 താരങ്ങള്‍ക്കെതിരെ കേസ്

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ജോലി ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ് തമിഴ്നാട്ടിൽ പോയിരിക്കുകയായിരുന്നു. അമ്മയും സഹോദരനും മാർക്കറ്റിലേക്ക് പോയിരുന്നതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇവർ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പീരുമേട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ സമീപ പ്രദേശത്തുനിന്നും സി ഐ എ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൂന്ന് ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകും'; 'യുപി മോഡൽ' ചികിത്സ നടത്തിയ ആൾ കാസർഗോഡ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories