TRENDING:

കായംകുളത്ത് സിയാദിനെ കൊലപ്പെടുത്തിയത് മാഫിയാ സംഘത്തെ ചോദ്യം ചെയ്തതിന്; കോടിയേരിയെ തള്ളി മന്ത്രി ജി. സുധാകരൻ

Last Updated:

കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്‍റെ ക്വട്ടേഷൻ സംഘമാണെന്നാണ് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നത്. രാഷ്ടീയ കൊലപാതകം അല്ലെന്ന് കായംകുളം സിഐയും വ്യക്തമാക്കിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവ് സിയാദിന്റെ കൊലപാതകത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി മന്ത്രി ജി സുധാകരൻ. മാഫിയ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയത് എന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്‍റെ ക്വട്ടേഷൻ സംഘമാണെന്നാണ് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നത്.  രാഷ്ടീയ കൊലപാതകം അല്ലെന്ന് കായംകുളം സിഐയും വ്യക്തമാക്കിയിട്ടുണ്ട്.
advertisement

"ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതിനാണ് ഗുണ്ടകള്‍ സിയാദിനെ വധിച്ചത്. രാഷ്ട്രീയമല്ല, കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടത്" - സുധാകരന്‍ പറഞ്ഞു.

അതേസമയം കേസിലെ മുഖ്യപ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കോൺഗ്രസ് നഗരസഭാംഗം കാവിൽ നിസാമിന് ജാമ്യം കിട്ടിയത് പൊലീസിന്‍റെ വീഴ്ചയാണെന്ന് മന്ത്രി പരഞ്ഞു.  ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസും പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം തള്ളുന്നതാണ് കായംകുളം പൊലീസിന്റെയും വിശദീകരണം. കേസിലെ ഒന്നും മൂന്നും പ്രതികളെ കോ‌ടതിയില്‍ റിമാന്‍ഡ് ചെയ്തു.

advertisement

ഗുണ്ടാ വിളയാട്ടം ചോദ്യം ചെയ്തതിൽ വ്യക്തി വിരോധമാ കൊലയ്ക്ക് പിന്നിലെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഗുണ്ടാ സംഘത്തിലുണ്ടായിരുന്ന ഫൈസൽ, ആഷിഖ് തുടങ്ങി അഞ്ച് പേരെയാണ് കേസിൽ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കായംകുളത്ത് സിയാദിനെ കൊലപ്പെടുത്തിയത് മാഫിയാ സംഘത്തെ ചോദ്യം ചെയ്തതിന്; കോടിയേരിയെ തള്ളി മന്ത്രി ജി. സുധാകരൻ
Open in App
Home
Video
Impact Shorts
Web Stories