കായംകുളത്തെ DYFI പ്രവർത്തകന്റെ കൊലപാതകം; കോൺഗ്രസിന് പങ്കില്ലെന്ന് എം. ലിജു

Last Updated:

കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ വിഭാഗീയത ഉൾപ്പടെ വിശദമായി പരിശോധിക്കണമെന്നും ലിജു ആവശ്യപ്പെട്ടു

ആലപ്പുഴ: കായംകുളത്തെ സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു. സിയാദിന്‍റേത് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ കൊലപാതകമാണെന്നും സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും എം ലിജു പറഞ്ഞു.
കോൺഗ്രസിലെ ഒരാൾക്കും സിയാദിന്‍റെ കൊലപാതകവുമായി ബന്ധമില്ല. അറസ്റ്റ് ചെയ്യപ്പെട്ട കോൺഗ്രസ്‌ കൗൺസിലർ നിരപരാധിയാണ്. കായംകുളത്ത് ഗുണ്ടകളെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ വിഭാഗീയത ഉൾപ്പടെ വിശദമായി പരിശോധിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ പ്രവർത്തകനായ സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺ​ഗ്രസ് കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗൺസിലർ കാവിൽ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറി‍ഞ്ഞിട്ടും നിസാം പൊലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
advertisement
ബൈക്കിലെത്തിയ രണ്ടുപേരും കാറിലെത്തിയ രണ്ടുപേരും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ ഗുണ്ടാനേതാവായ വെറ്റ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. കരളിൽ ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കായംകുളത്തെ DYFI പ്രവർത്തകന്റെ കൊലപാതകം; കോൺഗ്രസിന് പങ്കില്ലെന്ന് എം. ലിജു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement