Breaking| കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ

Last Updated:

റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ ഗുണ്ടാനേതാവായ വെറ്റ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു.

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകനായ സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺ​ഗ്രസ് കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗൺസിലർ കാവിൽ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറി‍ഞ്ഞിട്ടും നിസാം പൊലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ നാലംഗ ക്വട്ടേഷൻ സംഘമാണെന്ന് കായംകുളം പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.
ബൈക്കിലെത്തിയ രണ്ടുപേരും കാറിലെത്തിയ രണ്ടുപേരും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.  റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ ഗുണ്ടാനേതാവായ വെറ്റ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. കരളിൽ ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം ആറ് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പുത്തൻ തെരുവു ജമാഅത്തിൽ ഖബറടക്കം നടത്തി.
advertisement
TRENDING Sachin Tendulkar| ആദ്യത്തെ കാർ മാരുതി 800 തിരികെ വേണം; കണ്ടെത്താൻ സഹായം അഭ്യർഥിച്ച് സച്ചിൻ ടെൻഡുൽക്കർ [NEWS]തൃശൂരിൽ വീണ്ടും വൻ സ്പിരിറ്റുവേട്ട ; വീട്ടിൽ സൂക്ഷിച്ച 1700 ലിറ്റർ സ്പിരിറ്റ് പിടികൂടി [NEWS] മോദിയെ അനുകൂലിച്ചതിന് നിങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല; അഹാനയുടെ അച്ഛന് പിന്തുണയുമായി കെ. സുരേന്ദ്രൻ[NEWS]
വിവിധ സ്റ്റേഷൻ പരിധികളിലായി 25ലധികം കേസുകളിൽ പ്രതിയാണ് വെറ്റ മുജീബ്. ജയിൽ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടിൽ കഴിയുകയായിരുന്നു ഇയാൾ. മുജീബിനോടപ്പം നാലംഗ സംഘത്തിൽ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. എംഎസ്എം സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Breaking| കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement